ആ 12 കോടിയുടെ ഭാഗ്യവാനെ കണ്ടെത്തി; ക്രിസ്മസ്-പുതുവത്സര ബമ്പര്‍ ഭാഗ്യക്കുറിയുടെ ജേതാവ് കണ്ണൂര്‍ സ്വദേശി

By സമകാലിക മലയാളം ഡെസ്‌ക്‌  |   Published: 11th February 2020 02:56 PM  |  

Last Updated: 11th February 2020 02:56 PM  |   A+A-   |  

 

തിരുവനന്തപുരം:മണിക്കൂറുകള്‍ നീണ്ട ആകാംക്ഷയ്ക്ക് ഒടുവില്‍, സംസ്ഥാന സര്‍ക്കാരിന്റെ ക്രിസ്മസ്-പുതുവത്സര ബമ്പര്‍ ഭാഗ്യക്കുറിയുടെ ഒന്നാം സമ്മാനം ലഭിച്ച ആളെ കണ്ടെത്തി. കണ്ണൂര്‍ മാലൂര്‍ സ്വദേശിയാണ് ഒന്നാം സമ്മാനമായ 12 കോടിക്ക് അര്‍ഹനായത്. തോലമ്പ്ര കുറിച്യമലയിലെ പെരുന്നോന്‍ രാജനെ തേടിയാണ് ഭാഗ്യം എത്തിയത്. കൂത്തുപറമ്പില്‍ നിന്ന് വാങ്ങിയ എസ് ടി 269609 എന്ന ടിക്കറ്റിനാണ് ഒന്നാം സമ്മാനം ലഭിച്ചത്.

മാനന്തവാടി വള്ളിയൂര്‍ക്കാവ് ലോട്ടറി സബ് ഓഫീസില്‍നിന്നു വാങ്ങി കൂത്തുപറമ്പില്‍ വിറ്റ ടിക്കറ്റാണിത്. ഫലം പ്രഖ്യാപിച്ച് ഒരു ദിവസം കഴിഞ്ഞിട്ടും ഭാഗ്യവാനെ കണ്ടെത്താന്‍ സാധിച്ചിരുന്നില്ല. ഇന്ന് ഉച്ചയോടെയാണ് ആകാംക്ഷകള്‍ക്ക് വിരാമമിട്ട് ഭാഗ്യവാനെ കണ്ടെത്തിയത്.

കൂത്തുപറമ്പിലെ പയ്യന്‍ ലോട്ടറി ഏജന്‍സിയുടെ ചില്ലറ വില്‍പ്പനസ്റ്റാള്‍ വഴിയാണ് ടിക്കറ്റ് വിറ്റത്. കഴിഞ്ഞ ജനുവരി 15നും 17നുമിടയിലാണ് സമ്മാനാര്‍ഹമായ ടിക്കറ്റ് വിറ്റതെന്ന് ഉടമ സനീഷ് പറഞ്ഞു.