വീട്ടിൽ വെളളം ചോദിച്ചെത്തി കടന്നുപിടിച്ചു, പെൺകുട്ടി നിലവിളിച്ച് വെളിയിലേക്ക് ഓടി; കയ്യോടെ പിടികൂടി നാട്ടുകാർ

By സമകാലിക മലയാളം ഡെസ്‌ക്‌  |   Published: 11th February 2020 09:35 PM  |  

Last Updated: 11th February 2020 09:35 PM  |   A+A-   |  

പ്രതീകാത്മക ചിത്രം

 

ആലപ്പുഴ: വീട്ടില്‍ വെള്ളം ചോദിച്ചെത്തിയ ഇതര സംസ്ഥാന തൊഴിലാളി പെണ്‍കുട്ടിയെ കടന്നുപിടിച്ചു. ഭയന്ന് പോയ പെണ്‍കുട്ടി നിലവിളിച്ചു കൊണ്ട് വെളിയിലേക്ക് ഓടി. ശബ്‍ദം കേട്ട് ഓടിയെത്തിയ നാട്ടുകാര്‍ ഇയാളെ പിടികൂടി പൊലീസിനെ ഏൽപ്പിച്ചു.

മാവേലിക്കര തട്ടാരമ്പലത്തിലാണ് സംഭവം. അടുത്തുള്ള സ്ഥലത്ത് കണ്‍സ്ട്രക്ഷന്‍ ജോലിക്ക് വന്നതാണ് പ്രതിയെന്നാണ് സംശയം. പൊലീസ് അന്വേഷണം ആരംഭിച്ചു. മറ്റുള്ള സ്ഥലങ്ങളില്‍ ഇത്തരം സംഭവങ്ങള്‍ നടന്നിട്ടുണ്ടെങ്കിലും സ്വന്തം നാട്ടില്‍  നടന്നതിന്റെ ഞെട്ടലിലാണ് നാട്ടുകാര്‍.