ഇടനാഴിയിലെ ഇലക്ട്രിക് ബോക്‌സില്‍ നിന്ന് തീ ആളിപടര്‍ന്നു, യുഎഇയില്‍ മലയാളി ദമ്പതികള്‍ക്ക് പൊളളലേറ്റു; ഭര്‍ത്താവിന്റെ നില ഗുരുതരം

യുഎഇയില്‍ ആളിപടര്‍ന്ന തീയില്‍ നിന്ന് ഭാര്യയെ രക്ഷിക്കാന്‍ ശ്രമിച്ച മലയാളിക്ക് ഗുരുതര പൊളളല്‍
പ്രതീകാത്മക ചിത്രം
പ്രതീകാത്മക ചിത്രം

ദുബായ്: യുഎഇയില്‍ ആളിപടര്‍ന്ന തീയില്‍ നിന്ന് ഭാര്യയെ രക്ഷിക്കാന്‍ ശ്രമിച്ച മലയാളിക്ക് ഗുരുതര പൊളളല്‍. 90 ശതമാനം പൊളളലേറ്റ ഭര്‍ത്താവിന്റെ നില ഗുരുതരമാണെന്ന് ബന്ധുക്കള്‍ പറയുന്നു.പത്തുശതമാനം പൊളളലേറ്റ ഭാര്യയും ചികിത്സയില്‍ കഴിയുകയാണ്. യുഎഇയില്‍ താമസിക്കുന്ന മലയാളി ദമ്പതികള്‍ക്കാണ് തീ പൊളളലേറ്റത്.

യുഎഇ ഉം അല്‍ ക്വെയ്‌നിലെ അപ്പാര്‍ട്ട്‌മെന്റില്‍ തിങ്കളാഴ്ച രാത്രിയാണ് സംഭവം. അബദാബിയിലെ മഫ്രാഖ് ആശുപത്രിയിലാണ് ഇരുവരെയും പ്രവേശിപ്പിച്ചിരിക്കുന്നത്. ഗുരുതരമായി പൊളളലേറ്റ അനില്‍ നൈനാന്റെ നില ഗുരുതരമായി തുടരുന്നതായി ഡോക്ടര്‍മാര്‍ പറഞ്ഞതായി ബന്ധുക്കള്‍ പറയുന്നു. പത്തുശതമാനം പൊളളലേറ്റ  ഭാര്യ നീനു സുഖം പ്രാപിച്ചു വരുന്നതായും ബന്ധുക്കള്‍ പറയുന്നു.ദമ്പതികള്‍ക്ക് നാലു വയസുളള ഒരു ആണ്‍ കുട്ടിയുണ്ട്.

അപ്പാര്‍ട്ട്‌മെന്റിന്റെ ഇടനാഴിയില്‍ സ്ഥാപിച്ചിരുന്ന ഇലക്ട്രിക് ബോക്‌സില്‍ നിന്നാണ് ഇവര്‍ക്ക് തീ പൊളളലേറ്റത് എന്നാണ് റിപ്പോര്‍ട്ടുകള്‍. ഷോര്‍ട്ട് സര്‍ക്യൂട്ടാകാം തീ പിടിക്കാന്‍ കാരണമെന്നാണ് പ്രാഥമിക നിഗമനം. അപകടം നടന്ന ഉടനെ ഷെയ്ക്ക് ഖലീഫ ജനറല്‍ ആശുപത്രിയിലാണ് ഇവരെ ആദ്യം കൊണ്ടുപോയത്. തുടര്‍ന്ന് വിദഗ്ധ ചികിത്സയ്ക്കായി മഫ്രാഖ് ആശുപത്രിയിലേക്ക് മാറ്റുകയായിരുന്നു.

നീനുവിനാണ് ആദ്യം തീ പൊളളലേറ്റതെന്നും ഭാര്യയെ രക്ഷിക്കാന്‍ ഭര്‍ത്താവ് ഇടനാഴിയിലേക്ക് ഓടി എത്തുകയായിരുന്നുവെന്നുമാണ് നിഗമനം.തുടര്‍ന്ന് അനിലിലേക്ക് തീ ആളിപടരുകയായിരുന്നുവെന്നാണ് റിപ്പോര്‍ട്ടുകള്‍.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com