ഉദ്യോ​ഗാർത്ഥികളുടെ ശ്രദ്ധയ്ക്ക് ; എസ്ബിഐ  ക്ലാര്‍ക്ക് പരീക്ഷയുടെ അഡ്മിറ്റ് കാര്‍ഡ് പ്രസിദ്ധീകരിച്ചു

രാജ്യത്തെ വിവിധ എസ്ബിഐ ബാങ്കുകളിലായി 8,000-ത്തോളം തസ്തികകളിലേക്കാണ് നിയമം
ഉദ്യോ​ഗാർത്ഥികളുടെ ശ്രദ്ധയ്ക്ക് ; എസ്ബിഐ  ക്ലാര്‍ക്ക് പരീക്ഷയുടെ അഡ്മിറ്റ് കാര്‍ഡ് പ്രസിദ്ധീകരിച്ചു

തിരുവനന്തപുരം :  സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ ക്ലാര്‍ക്ക്/ ജൂനിയര്‍ അസോസിയേറ്റ് പ്രാഥമിക പരീക്ഷയുടെ അഡ്മിറ്റ് കാര്‍ഡ് പ്രസിദ്ധീകരിച്ചു. രാജ്യത്തെ വിവിധ എസ്ബിഐ ബാങ്കുകളിലായി 8,000-ത്തോളം തസ്തികകളിലേക്കാണ് നിയമം. https://www.sbi.co.in എന്ന വെബ്‌സൈറ്റിലൂടെ അഡ്മിറ്റ് കാര്‍ഡ് ഡൗണ്‍ലോഡ് ചെയ്യാം.

ഫെബ്രുവരി 22,29, മാര്‍ച്ച് ഒന്ന്, എട്ട് തീയതികളിലാണ് ക്ലാര്‍ക്ക്/ ജൂനിയര്‍ അസോസിയേറ്റ് തസ്തികകളിലേക്ക് പ്രാഥമിക പരീക്ഷ നടക്കുക.
ഒബ്ജക്റ്റീവ് രീതിയിലുള്ള 100 ചോദ്യങ്ങളാണ് പ്രാഥമിക പരീക്ഷയില്‍ ഉണ്ടാവുക.

ഓരോ തെറ്റുത്തരത്തിനും 1/4 വീതം നെഗറ്റീവ് മാര്‍ക്ക് ഉണ്ടായിരിക്കും. പ്രാഥമിക പരീക്ഷയില്‍ വിജയിക്കുന്നവര്‍ക്ക് മെയിന്‍ പരീക്ഷയെഴുതാം. ഏപ്രില്‍ 19-നാണ് മെയിന്‍ പരീക്ഷ. കൂടുതല്‍ വിവരങ്ങള്‍ വെബ്‌സൈറ്റില്‍ ലഭ്യമാകുമെന്ന് എസ്ബിഐ അറിയിച്ചു. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com