ഉപരി പഠനത്തിന് ചേരണം; നാല് മാസം പ്രായമുള്ള ഇരട്ട കുട്ടികളെ ഉപേക്ഷിച്ച് യുവതി സ്വന്തം വീട്ടുകാർക്കൊപ്പം പോയി

By സമകാലിക മലയാളം ഡെസ്‌ക്  |   Published: 12th February 2020 05:45 PM  |  

Last Updated: 12th February 2020 05:45 PM  |   A+A-   |  

twins

 

കൊല്ലം: നാല് മാസം മാത്രം പ്രായമായ ഇരട്ട ആൺകുട്ടികളെ ഭർത്താവിന്റെ വീട്ടിൽ ഉപേക്ഷിച്ച് യുവതി സ്വന്തം വീട്ടുകാർക്കൊപ്പം പോയി. തനിക്കു ഉപരി പഠനത്തിനു ചേരണമെന്ന് അറിയിച്ചാണ് യുവതി കുട്ടികളെ ഉപേക്ഷിച്ച് കൊട്ടാരക്കരയിലെ വീട്ടിലേക്കു പോയത്. 

നാട്ടുകാർ അറിയിച്ചതനുസരിച്ച് സ്ഥലത്തെത്തിയ അഞ്ചാലുംമൂട് ശിശുവികസ ഓഫീസറുടെയും ജനമൈത്രി പൊലീസിന്റെയും നേതൃത്വത്തിൽ കുട്ടികളെ കൊല്ലം ശിശു സംരക്ഷണ കേന്ദ്രത്തിലേക്കു മാറ്റി. പനയം ചോനംചിറ സുമൻ ഭവനിൽ ആരവ്, അഥർവ് എന്നിവരെയാണ് ജില്ലാ ചൈൽഡ് വെൽഫെയർ കമ്മിറ്റിയ്ക്കു മുന്നിൽ ഹാജരാക്കിയിട്ടുള്ളത്. 

യുവാവും യുവതിയും പ്രണയിച്ച് വിവാഹിതരായവരാണ്. മാസം തികയാതെ പ്രസവിച്ച കുട്ടികൾ മൂന്ന് മാസം എസ്എടി ആശുപത്രിയിൽ ചികിത്സയിലായിരുന്നു രണ്ടാഴ്ച ആഴ്ച മുൻപാണ് ചോനംചിറയിലെത്തിയത്. ഏറ്റെടുത്ത കുട്ടികൾക്ക് സർക്കാർ സംരക്ഷണം നൽകുമെന്നും യുവതിക്കെതിരെ നിയമ നടപടി സ്വീകരിക്കുമെന്നും അധികൃതർ വ്യക്തമാക്കി.