പി ജയരാജനെ ശിക്ഷിച്ച കൂത്തുപറമ്പ് മജിസ്ട്രേറ്റിന്റെ നടപടി ഹൈക്കോടതി റദ്ദാക്കി

പോസ്റ്റോഫീസ് ഉപരോധിച്ച കേസിൽ സിപിഎം നേതാവ് പി ജയരാജനെ ശിക്ഷിച്ച കൂത്തുപറമ്പ്  മജിസ്ട്രേറ്റ് കോടതിയുടെ നടപടി ഹൈക്കോടതി റദ്ദാക്കി.
പി ജയരാജനെ ശിക്ഷിച്ച കൂത്തുപറമ്പ് മജിസ്ട്രേറ്റിന്റെ നടപടി ഹൈക്കോടതി റദ്ദാക്കി

കൊച്ചി: പോസ്റ്റോഫീസ് ഉപരോധിച്ച കേസിൽ സിപിഎം നേതാവ് പി ജയരാജനെ ശിക്ഷിച്ച കൂത്തുപറമ്പ്  മജിസ്ട്രേറ്റ് കോടതിയുടെ നടപടി ഹൈക്കോടതി റദ്ദാക്കി. ജയരാജനെതിരെ പൊലീസ് ചുമത്തിയ കുറ്റങ്ങൾ നിലനിൽക്കില്ലെന്നും തെളിവില്ലെന്നും കണ്ടെത്തിയതിന്റെ അടിസ്ഥാനത്തിലാണ് ഹൈക്കോടതി നടപടി.

പി ജയരാജനെ ഏഴു വർഷം തടവിന് ശിക്ഷിച്ച കൂത്തുപറമ്പ് മജിസ്ട്രേറ്റിന്റെ നടപടിയാണ് ഹൈക്കോടതി റദ്ദാക്കിയത്. പെട്രോളിയം വിലവർദ്ധനവിനെതിരെ 91 ഡിസംബർ മാസത്തിൽ പോസ്റ്റോഫീസ് ഉപരോധിച്ചതിനാണ് ജയരാജനെ കോടതി ശിക്ഷിച്ചത്.

പിന്നീട് സെഷൻസ്‌ കോടതി ശിക്ഷാവിധി ഒരു വർഷമായി കുറച്ചു. ശിക്ഷാവിധി ചോദ്യം ചെയ്ത് ജയരാജൻ സമർപ്പിച്ച റിവിഷൻ ഹർജി അനുവദിച്ചാണ് ജസ്റ്റിസ് അനിൽ കുമാറിന്റെ വിധി.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com