കുംഭമാസ പൂജ: ശബരിമല നടതുറന്നു; പതിനെട്ടുവരെ ദര്‍ശനം

By സമകാലിക മലയാളം ഡെസ്‌ക്‌  |   Published: 13th February 2020 07:11 PM  |  

Last Updated: 13th February 2020 07:11 PM  |   A+A-   |  

 

പമ്പ: കുംഭമാസ പൂജകള്‍ക്കായി ശബരിമല നട തുറന്നു. ക്ഷേത്രം തന്ത്രി കണ്ഠരര് മഹേഷ് മോഹനരുടെ കാര്‍മ്മികത്വത്തില്‍ ക്ഷേത്ര മേല്‍ശാന്തി എ കെ സുധീര്‍ നമ്പൂതിരി ശ്രീകോവില്‍ നട തുറന്ന് ദീപം തെളിച്ചു.  

മേല്‍ശാന്തി ആഴിയില്‍ അഗ്‌നി പകര്‍ന്നതോടെ ഭക്തര്‍ പതിനെട്ടാം പടി കയറി ദര്‍ശനം നടത്തി. ഇന്ന് പ്രത്യേക പൂജകള്‍ ഇല്ല. നാളെ പുലര്‍ച്ചെ അഞ്ച് മണിക്ക് ക്ഷേത്ര നട തുറക്കും. തുടര്‍ന്ന് നിര്‍മ്മാല്യവും നെയ്യഭിഷേകം ഉള്‍പ്പെടെയുള്ള പൂജകളും നടക്കും. കുംഭമാസ പൂജ പൂര്‍ത്തിയാക്കി, ഫെബ്രുവരി 18 ന് രാത്രി 10 മണിക്ക് ഹരിവരാസനം പാടി നട അടയ്ക്കും.