'പൊലീസില്‍ നടക്കുന്നത് മുഖ്യമന്ത്രിയറിയില്ലേ, തീവ്രവാദ സംഘടനകള്‍ക്കാണോ തോക്കും തിരയും കൈമാറിയതെന്ന് കണ്ടെത്തണം'; വി മുരളീധരന്‍

കേരള പൊലീസില്‍ നിന്ന് തോക്കുകളും വെടിയുണ്ടകളും കാണാതായ സംഭവം ആഭ്യന്തരസുരക്ഷയുമായി ബന്ധപ്പെട്ട പ്രശ്‌നമാണ്
'പൊലീസില്‍ നടക്കുന്നത് മുഖ്യമന്ത്രിയറിയില്ലേ, തീവ്രവാദ സംഘടനകള്‍ക്കാണോ തോക്കും തിരയും കൈമാറിയതെന്ന് കണ്ടെത്തണം'; വി മുരളീധരന്‍

പൊലീസിന്റെ തോക്കുകളും വെടിയുണ്ടകളും കാണാതായ സംഭവം ആഭ്യന്തരസുരക്ഷയുമായി ബന്ധപ്പെട്ട പ്രശ്‌നമാണെന്ന് കേന്ദ്രസഹമന്ത്രി വി മുരളീധരന്‍. ഒരു സംസ്ഥാനത്തും കേട്ടുകേള്‍വിയില്ലാത്ത സംഭവമാണിത്. ഈ തോക്കുകളും വെടിയുണ്ടകളും തീവ്രവാദ സംഘടനകള്‍ക്കാണോ കൈമാറിയതെന്ന് കണ്ടെത്തണമെന്നും അദ്ദേഹം ഫേയ്‌സ്ബുക്ക് കുറിപ്പില്‍ പറഞ്ഞു. മുഖ്യമന്ത്രിക്കെതിരേ രൂക്ഷ വിമര്‍ശനവും മുരളീധരന്‍ ഉന്നയിച്ചു. മുഖ്യമന്ത്രിയുടെ അനുമതിയോടെയാണോ അഴിമതി നടന്നതെന്ന് ചോദിച്ച മുരളീധരന്‍ വിവാദ വിഷയങ്ങളില്‍ പൊലീസിനെ അനുകൂലിക്കുന്ന മുഖ്യമന്ത്രിയുടെ നിലപാട് കണ്ടാല്‍ ഇടതു മുന്നണിയിലുള്ളവര്‍ക്കുപോലും അങ്ങനെ തോന്നുകയൊള്ളൂവെന്നും കുറ്റപ്പെടുത്തി. 

വി മുരളീധരന്റെ ഫേയ്‌സ്ബുക്ക് പോസ്റ്റ്

ഡി ജി പി ക്കും പൊലീസിനു മെതിരായ സി.എ.ജി റിപ്പോര്‍ട്ടിലെ വെളിപ്പെടുത്തല്‍ ശരിക്കും പ്രതിരോധത്തിലാക്കിയിരിക്കുന്നത് സംസ്ഥാന ആഭ്യന്തര വകുപ്പ് നിയന്ത്രിക്കുന്ന മുഖ്യമന്ത്രിയെയാണ്. പൊലീസില്‍ നടക്കുന്ന കാര്യങ്ങള്‍ മുഖ്യമന്ത്രിയറിയുന്നില്ലെന്നാണോ മനസിലാക്കേണ്ടത്? അതോ, മുഖ്യമന്ത്രിയുടെ അനുമതിയോടെ നടന്ന അഴിമതിയാണോ ഇത്? വിവാദ വിഷയങ്ങളില്‍ പൊലീസിനെ അനുകൂലിക്കുന്ന മുഖ്യമന്ത്രിയുടെ നിലപാട് കണ്ടാല്‍ ഇടതു മുന്നണിയിലുള്ളവര്‍ക്കു പോലും ഇങ്ങനെ തോന്നിയില്ലെങ്കിലേ അതിശയമുള്ളൂ....

കേരള പൊലീസില്‍ നിന്ന് തോക്കുകളും വെടിയുണ്ടകളും കാണാതായ സംഭവം ആഭ്യന്തരസുരക്ഷയുമായി ബന്ധപ്പെട്ട പ്രശ്‌നമാണ്. അതങ്ങനെ നിസ്സാരമായി തള്ളിക്കളയാനാകില്ല.ഒരു സംസ്ഥാനത്തും കേട്ടുകേള്‍വിയില്ലാത്ത സംഭവമാണിത്. ഈ തോക്കുകളും വെടിയുണ്ടകളും തീവ്രവാദ സംഘടനകള്‍ക്കാണോ കൈമാറിയതെന്ന് കണ്ടെത്തണം. ഇടതു മുന്നണിയില്‍ മാവോയിസ്റ്റുകളുണ്ടെന്ന് പന്തീരാങ്കാവ് കേസോടെ വ്യക്തമായതാണ്. ഭീകരവാദികളുമായി പൊലീസിലെ ചിലര്‍ ബന്ധം സ്ഥാപിച്ച വിവരം നേരത്തെ പുറത്തു വന്നിട്ടുള്ളത് ആരും മറന്നിട്ടുണ്ടാകാന്‍ വഴിയില്ല. അപ്പോള്‍, ആ വഴിക്കാണോ ഇനി തോക്കും വെടിയുണ്ടകളും അപ്രത്യക്ഷമായത്? ബാക്കിയാകുന്ന സംശയങ്ങള്‍ അനവധിയാണ്. മുഖ്യമന്ത്രിയുടെ മറുപടി വരട്ടെ, എന്നിട്ടാകാം ബാക്കി!

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com