ബസില്‍ കയറുന്നതിനിടെ വീണു; വിദ്യാര്‍ത്ഥിനിയുടെ കാല്‍പാദത്തിലൂടെ ചക്രം കയറിയിറങ്ങി

By സമകാലിക മലയാളം ഡെസ്‌ക്‌  |   Published: 13th February 2020 08:11 AM  |  

Last Updated: 13th February 2020 08:11 AM  |   A+A-   |  

accident

 

ഇരിങ്ങാലക്കുട; ബസില്‍ കയറുന്നതിനിടെ തെന്നിവീണ വിദ്യാര്‍ത്ഥിനിയുടെ കാല്‍പാദത്തിലൂടെ ബസിന്റെ ചക്രം കയറിയിറങ്ങി. തൃശൂര്‍ ഇരിങ്ങാലക്കുടയിലാണ് അപകടമുണ്ടായത്. ഗുരുതരമായി പരിക്കേറ്റ പോട്ട സ്വദേശി ചെങ്ങിനിയാടന്‍ വീട്ടില്‍ നേഹ ജോണിനെ സഹകരണ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. വിദ്യാര്‍ത്ഥി സ്‌കൂളിലേക്ക് പോകുന്നതിനിടെയായിരുന്നു അപകടം. 

ഇന്നലെ രാവിലെ എട്ടേമുക്കാലോടെ ഠാണാവില്‍ ഐടിയു ബാങ്കിന് സമീപത്തെ ബസ് സ്റ്റോപ്പിലായിരുന്നു അപകടം. പോട്ടയില്‍ നിന്ന് മറ്റൊരു ബസില്‍ എത്തിയ നേഹ സ്‌കൂളിന് മുന്നിലൂടെ പോകുന്ന ബസില്‍ കയറാന്‍ ശ്രമിക്കുന്നതിനിടെ വീഴുകയായിരുന്നു.