ഷോപ്പിങ് കോംപ്ലെക്സിന് മുകളിൽ ദമ്പതിമാരുടെ തർക്കം;  'ആത്മഹത്യാഭീഷണി'യെന്നുകരുതി നാട്ടുകാർ പൊലീസിനെ എത്തിച്ചു

By സമകാലിക മലയാളം ഡെസ്‌  |   Published: 13th February 2020 08:26 AM  |  

Last Updated: 13th February 2020 08:45 AM  |   A+A-   |  

thirumala

 

തിരുവനന്തപുരം: ദമ്പതിമാര്‍ ബഹുനില കെട്ടിടത്തിനുമുകളില്‍ നടത്തിയ രോഷപ്രകടനം ആത്മഹത്യാഭീഷണിയാണെന്ന് നാട്ടുകാർ തെറ്റിധരിച്ചു. മദ്യലഹരിയില്‍ നടത്തിയ രോഷപ്രകടനം കേട്ട് നാട്ടുകാര്‍ അഗ്‌നിസുരക്ഷാസേനയെയും പൊലീസിനെയും വിളിച്ചുവരുത്തി. തിരുമല കവലയിലെ ഷോപ്പിങ് കോംപ്ലക്‌സിലാണ് സംഭവം.

നേപ്പാള്‍ സ്വദേശികളായ ദമ്പതികളുടെ ഉച്ചത്തിലുള്ള സംസാരം കേട്ടാണ് നാട്ടുക്കാർ തെറ്റിധരിച്ചത്. ഷോപ്പിങ് കോംപ്ലെക്സിലെ രണ്ടാം നിലയിൽ തങ്ങളുടെ കടയ്ക്കു മുന്നിൽ നിന്നായിരുന്നു ​ദമ്പതിമാരുടെ തർക്കം. ഇതിനിടയിൽ ആരോ ഒരാൾ പൊലീസിനെ വിവരമറിയിച്ചു. അഗ്‌നിരക്ഷാസേനയും പൊലീസും സ്ഥലത്തെത്തിയതോടെ ആളുകൂടി. തിരക്കുകാരണം ​ഗതാ​ഗത തടസ്സം വരെയുണ്ടായി.

താമസിച്ചിരുന്ന വാടക വീട് ഒഴിയേണ്ടി വന്നതിന്റെ പേരിലാണ് ദമ്പതികൾ പരസ്യമായി രോഷപ്രകടനം നടത്തിത്. പൊലീസ് താഴെയിറക്കാൻ ശ്രമിച്ചെങ്കിലും വനിതാ പൊലീസില്ലാത്തതിനാല്‍ യുവതി താഴേക്കിറങ്ങാൻ കൂട്ടാക്കിയില്ല. ഡ്യൂട്ടി കഴിഞ്ഞ് പോയ സ്റ്റേഷനിലെ രണ്ടു വനിതാ പൊലീസുകാരെ വിളിച്ചുവരുത്തി. പിന്നീട് പൊലീസിന്റെ നിര്‍ദേശപ്രകാരം പടിക്കെട്ടിലൂടെ ദമ്പതികൾ താഴെയിറങ്ങി.

വൈദ്യപരിശോധന നടത്തി ദമ്പതിമാർക്കെതിരെ നിയമ നടപടി സ്വീകരിക്കുമെന്ന് പൂജപ്പുര പൊലീസ് പറഞ്ഞു.