'നടിയെ   തെരുവില്‍ ബലാല്‍സംഗം ചെയ്യാന്‍ ക്വട്ടേഷന്‍ കൊടുക്കുന്നവരാണ്   മലയാള സിനിമയിലുള്ളവര്‍'

അത് കൊണ്ടാണ് ഉറൂബിന്റെ 'രാച്ചിയമ്മ' സിനിമയാകുമ്പോള്‍ കറുത്ത നായികയെ അതരിപ്പിക്കാന്‍ വെളുത്ത നടിയെ കറുപ്പടിച്ച് കൊണ്ടുവരുന്നത്
'നടിയെ   തെരുവില്‍ ബലാല്‍സംഗം ചെയ്യാന്‍ ക്വട്ടേഷന്‍ കൊടുക്കുന്നവരാണ്   മലയാള സിനിമയിലുള്ളവര്‍'

കൊച്ചി: മലയാളം സിനിമയിലെ സ്ത്രീകള്‍ അനുഭവിക്കുന്ന പ്രശ്‌നങ്ങളെ പറ്റി പഠിക്കാനായി സര്‍ക്കാര്‍ നിയോഗിച്ച ജസ്റ്റിസ് ഹേമ കമ്മീഷന്‍ റിപ്പോര്‍ട്ട് വായിക്കലാണ് സമകാല മലയാള സിനിമയുമായി ബന്ധപ്പെട്ടവര്‍ ചെയ്യേണ്ട ഏറ്റവും പ്രധാനപ്പെട്ട കാര്യമെന്ന്  ജി.പി.രാമചന്ദ്രന്‍.  കഴിഞ്ഞ കാലത്ത് മലയാള സിനിമയില്‍ നിന്ന് പോന്ന വമ്പിച്ച പുരുഷാധികാരത്തെ  തുറന്ന് കാണിക്കുന്ന ആ റിപ്പോര്‍ട്ട് വായിക്കേണ്ടത്  രാമായണമാസാചരണം പോലെ ആചരിക്കേണ്ട സംഗതിയാണ്. നടിയെ   തെരുവില്‍ ബലാല്‍സംഗം ചെയ്യാന്‍ ക്വട്ടേഷന്‍ കൊടുക്കുന്നവരാണ്   മലയാള സിനിമയിലുള്ളവര്‍. ഈ മേഖലയിലെ  തൊഴിലാളി വര്‍ഗ്ഗവും അടിച്ചമര്‍ത്തപ്പെടുന്നവരും  സ്ത്രീകളാണെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.കൃതി പുസ്തകോത്സവത്തില്‍ 'സമകാല മലയാള സിനിമ' എന്ന വിഷയത്തില്‍  നടന്ന ചര്‍ച്ചയില്‍ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.

വിഗതകുമാരനില്‍ അഭിനയിച്ച പി.കെ. റോസിയെ പുറത്താക്കിയ കാണിപ്രമാണിത്വത്തോട് യോജിച്ച് കൊണ്ടാണ് മലയാള സിനിമ പിന്നീട് നിലനിന്നത്. അത് കൊണ്ടാണ് ഉറൂബിന്റെ 'രാച്ചിയമ്മ' സിനിമയാകുമ്പോള്‍ കറുത്ത നായികയെ അതരിപ്പിക്കാന്‍ വെളുത്ത നടിയെ കറുപ്പടിച്ച് കൊണ്ടുവരുന്നതെന്നും അദ്ദേഹം പറഞ്ഞു.

പൊതുമലയാളിയുടെ രാഷ്ട്രീയ കാഴ്ചയെ  നിര്‍ണ്ണയിച്ച രണ്ട് മലയാള സിനിമകള്‍ 'സന്ദേശ'വും 'തൂവാനത്തുമ്പികളു'മാണ്.  'പഞ്ചവടിപ്പാല'ത്തില്‍ നിന്ന് ആരംഭിക്കാതെ,  സന്ദേശത്തില്‍ നിന്ന് ആരംഭിക്കുന്ന  രാഷ്ട്രീയ വിമര്‍ശനത്തെയാണ് മലയാളി സ്വീകരിച്ചത്. അത് കൊണ്ടാണ് ജനപ്രതിനിധികള്‍ വേതനം പറ്റാതെ പണിയെടുക്കണമെന്ന് കൂലി വാങ്ങി സിനിമ ചെയ്യുന്ന ശ്രീനിവാസന്‍ പറയുന്നതെന്നും ജി.പി. രാമചന്ദ്രന്‍ പറഞ്ഞു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com