നടിയെ ആക്രമിച്ച കേസ്; കുറ്റകൃത്യത്തിന്റെ ദൃശ്യങ്ങള്‍ കണ്ട പള്‍സര്‍ സുനിയുടെ പരിചയക്കാരനെ ഇന്ന് വിസ്തരിക്കും

By സമകാലിക മലയാളം ഡെസ്‌ക്‌  |   Published: 14th February 2020 08:25 AM  |  

Last Updated: 14th February 2020 08:25 AM  |   A+A-   |  

High-Court

 

കൊച്ചി: നടിയെ തട്ടിക്കൊണ്ടുപോയി ആക്രമിച്ച കേസില്‍ നിര്‍ണായക സാക്ഷി വിസ്താരം ഇന്ന്. അപകീര്‍ത്തികരമായ ദൃശ്യങ്ങള്‍ പകര്‍ത്തിയ സംഭവത്തില്‍ കേസിലെ 104ാം സാക്ഷിയും പള്‍സര്‍ സുനിയുടെ സുഹൃത്തുമായ അമ്പലപ്പുഴ സ്വദേശി മനുവിനെയാണ് എറണാകുളം അഡീഷണല്‍ സെഷന്‍സ് കോടതി വിസ്തരിക്കുന്നത്. 

നടിയെ ആക്രമിച്ച വാഹനത്തില്‍വെച്ച് പ്രതികള്‍ പകര്‍ത്തിയ ദൃശ്യങ്ങള്‍ പള്‍സര്‍ സുനി മനുവിനെ കാണിച്ചതായാണ് പ്രോസിക്യൂഷന്‍ പറയുന്നത്. ഇക്കാര്യം സ്ഥിരീകരിക്കാനാണ് വിസ്തരിക്കുന്നത്. കണ്ട ദൃശ്യങ്ങള്‍ ഉറപ്പു വരുത്താന്‍ ദൃശ്യങ്ങള്‍ കോടതിയില്‍ സാക്ഷിയെ കാണിക്കും. നടിയെ ആക്രമിച്ചതിന് ശേഷം അമ്പലപ്പുഴയിലെ വീട്ടിലെത്തിയപ്പോള്‍ മനുവിനെ സുനി ദൃശ്യങ്ങള്‍ കാണിച്ചു. 

മനുവിന്റെ ഭാര്യയേയും തമ്മനത്തുള്ള പള്‍സര്‍ സുനിയുടെ സുഹൃത്തിനേയും വ്യാഴാഴ്ച വിസ്തരിച്ചിരുന്നു. അഞ്ച് സാക്ഷികളെ കൂടി വെള്ളിയാഴ്ച വിസ്തരിച്ചേക്കും. ഇതില്‍ അധികവും പള്‍സര്‍ സുനിയുടെ സുഹൃത്തുക്കളാണ്. ജനുവരി 30ന് തുടങ്ങിയ വിചാരണയില്‍ ആക്രമണത്തിന് ഇരയായ നടിയടക്കം 12 സാക്ഷികളെ ഇതുവരെ വിസ്തരിച്ചു.