മന്ത്രിയുടെ പ്രസംഗ വേദിയില്‍ ബോര്‍ഡ് താങ്ങാന്‍ തൊഴിലാളികള്‍; വിമര്‍ശനം 

By സമകാലിക മലയാളം ഡെസ്‌ക്‌  |   Published: 14th February 2020 09:04 AM  |  

Last Updated: 14th February 2020 09:04 AM  |   A+A-   |  

minister

 

കൊല്ലം: മന്ത്രി വി എസ് സുനില്‍കുമാര്‍ പങ്കെടുത്ത പരിപാടിയില്‍ ബോര്‍ഡ് താങ്ങിപ്പിടിച്ചത് രണ്ട് പേര്‍. കേരള കര്‍ഷക സംഘം സംസ്ഥാന സമ്മേളനത്തിന്റെ ഭാഗമായി ആശ്രമം മൈതാനിയില്‍ ആരംഭിച്ച അഗ്രി ഫെസ്റ്റ് ഉദ്ഘാടന വേദിയിലെ പരിപാടി സംബന്ധിച്ച വിവരങ്ങളടങ്ങിയ കൂറ്റന്‍ ബോര്‍ഡ് ആണ് രണ്ട് ചെറുപ്പക്കാര്‍ ചേര്‍ന്ന് താങ്ങിപ്പിടിച്ച് നിന്നത്. 

കയര്‍ ഉപയോഗിച്ച് ബോര്‍ഡ് കെട്ടിവെക്കാന്‍ മെനക്കെടാതെയാണ് സംഘാടകര്‍ ഈ എളുപ്പ പണി ചെയ്തത്. ഫെസ്റ്റിന്റെ ഭാഗമായി പന്തല്‍ പണിക്കെത്തിയ എറണാകുളം സ്വദേശിക്കും ഇലക്ട്രിക്കല്‍ ജോലിക്കെത്തിയ കൊല്ലം സ്വദേശിക്കുമാണ് സംഘാടകര്‍ പണി കൊടുത്തത്. 

ഒന്നര മണിക്കൂറായിരുന്നു പരിപാടി. ഈ സമയമത്രയും ഇവര്‍ ബോര്‍ഡ് താങ്ങിപ്പിടിച്ച് ഇരുന്നു. രണ്ട് പേര്‍ ചേര്‍ന്ന് ബോര്‍ഡ് താങ്ങിപ്പിടിക്കുകയാണെന്ന്  മന്ത്രിയോ സദസിലിരുന്നവരോ അറിഞ്ഞില്ല. തൊഴിലാളികളോട് സംഘാടകര്‍ കാട്ടിയ ക്രൂരതയാണെന്നാണ് വിമര്‍ശനം ഉയരുന്നത്.