വീട്ടമ്മയുടെ മൂക്കിൽ കുരുങ്ങി 'നറുനായ', വിദ​ഗ്ധമായി പുറത്തെടുത്തു

By സമകാലിക മലയാളം ഡെസ്‌ക്‌  |   Published: 14th February 2020 08:11 AM  |  

Last Updated: 14th February 2020 08:12 AM  |   A+A-   |  

പ്രതീകാത്മക ചിത്രം

 

മൂന്നാർ: ആദിവാസി വീട്ടമ്മയുടെ മൂക്കിൽ കുരുങ്ങി തോട്ടപുഴുവിനോട് സാദൃശ്യമുളള  ജീവിയായ നറുനായ. അടിമാലി താലൂക്ക് ആശുപത്രിയിലെ ഡോക്ടറാണ് നറുനായെ പുറത്തെടുത്തത്. കുറത്തിക്കുടി ആദിവാസി കുടിയിൽ നിന്നുള്ള ഉത്തമ (54) യുടെ മൂക്കിലാണ് നറുനായ കയറിയത്.

ഇന്നലെ രാവിലെ  താലൂക്ക് ആശുപത്രിയിൽ ചികിത്സ തേടി.  അര മണിക്കൂർ നേരത്തെ പരിശ്രമത്തിന് ഒടുവിൽ ശസ്ത്രക്രിയ നടത്താതെ തന്നെ ഇ എൻ ടി വിഭാഗം ഡോ. സജീവ് ആണ് നറുനായെ പുറത്തെടുത്തത്.