അതിരപ്പിള്ളിയിൽ യുവാവിനെ വെട്ടിക്കൊന്ന കേസ് : പ്രതി പിടിയിൽ

By സമകാലിക മലയാളം ഡെസ്‌ക്‌  |   Published: 15th February 2020 07:44 AM  |  

Last Updated: 15th February 2020 07:48 AM  |   A+A-   |  

 

തൃശൂർ : അതിരപ്പിള്ളിയിൽ യുവാവിനെ വെട്ടിക്കൊലപ്പെടുത്തിയ കേസിലെ പ്രതി പിടിയിൽ. അ​തി​രി​പ്പി​ള്ളി സ്വ​ദേ​ശി ഗി​രീ​ഷാ​ണ് ശ​നി​യാ​ഴ്ച പു​ല​ർ​ച്ചെ പി​ടി​യി​ലാ​യ​ത്. ക​ണ്ണ​ൻ​കു​ഴി താ​ള​ത്തു​പ​റ​മ്പി​ൽ പ്ര​ദീ​പ്(39) ആ​ണ് വെ​ട്ടേ​റ്റു​മ​രി​ച്ച​ത്.

വെ​ള്ളി​യാ​ഴ്ച പു​ല​ർ​ച്ചെ ഒ​ന്ന​ര​യോ​ടെ ക​ണ്ണ​ൻ​കു​ഴി പാ​ല​ത്തി​നു​സ​മീ​പ​ത്തു​വ​ച്ചാ​ണ് പ്ര​ദീ​പി​ന് വെ​ട്ടേ​റ്റ​ത്. അ​തി​ര​പ്പി​ള്ളി പ്ലാ​ന്‍റേ​ഷ​നി​ലെ താ​ത്കാ​ലി​ക തൊ​ഴി​ലാ​ളി​യും ക​ണ്ണ​ൻ​കു​ഴി ജ​ല​നി​ധി​യു​ടെ പ​മ്പ് ഓ​പ്പ​റേ​റ്റ​റു​മാ​യ പ്ര​ദീ​പ് രാ​ത്രി ജ​ല​നി​ധി​യു​ടെ മോ​ട്ടോ​ർ ഓ​ഫ് ചെ​യ്യാ​ൻ പോ​കു​മ്പോ​ഴാ​ണ് ആ​ക്ര​മി​ക്ക​പ്പെ​ട്ടതെന്നാണ് റിപ്പോർട്ട്.

ക​ഴി​ഞ്ഞ ദി​വ​സം ഗി​രീ​ഷും പ്ര​ദീ​പും ത​മ്മി​ൽ ക​ണ്ണ​ൻ​കു​ഴി​യി​ൽ​വ​ച്ച് വ​ഴ​ക്കു​ണ്ടാ​യ​താ​യി പ​റ​യു​ന്നു. വ​ഴ​ക്ക് കൈ​യാ​ങ്ക​ളി​യി​ലെ​ത്തി​യ​പ്പോ​ൾ നാ​ട്ടു​കാ​ർ പി​ടി​ച്ചു​മാ​റ്റി. പ്ര​ശ്നം തീ​ർ​ക്കാ​ൻ ഇ​രു​വ​രെ​യും അ​തി​ര​പ്പി​ള്ളി പൊ​ലീ​സ് സ്റ്റേ​ഷ​നി​ലേ​ക്കു വി​ളി​പ്പി​ച്ചി​രു​ന്നു.