അമ്മയ്ക്ക് നെഞ്ചുവേദന, ആശുപത്രിയില്‍ എത്തിക്കാന്‍ വിളിച്ച യൂബര്‍ ഡ്രൈവര്‍ വഴിയില്‍ ഇറക്കിവിട്ടു; എഴുത്തുകാരിയുടെ കുറിപ്പ്

തെറി വാക്കുകൾ പറഞ്ഞു ഞങ്ങളോട് വണ്ടിയിൽ നിന്നു ഇറങ്ങി പോകാൻ പറഞ്ഞു
അമ്മയ്ക്ക് നെഞ്ചുവേദന, ആശുപത്രിയില്‍ എത്തിക്കാന്‍ വിളിച്ച യൂബര്‍ ഡ്രൈവര്‍ വഴിയില്‍ ഇറക്കിവിട്ടു; എഴുത്തുകാരിയുടെ കുറിപ്പ്

നെഞ്ചുവേദനയെ തുടര്‍ന്ന് അമ്മയെ ആശുപത്രിയില്‍ എത്തിക്കാന്‍ വിളിച്ച യൂബര്‍ ഡ്രൈവര്‍ മോശമായി പെരുമാറുകയും വഴിയില്‍ ഇറക്കിവിടുകയും ചെയ്‌തെന്ന് ആരോപണം. എഴുത്തുകാരിയും മാധ്യമപ്രവര്‍ത്തകയുമായി കെഎ ബീനയാണ് ഫേയ്‌സ്ബുക്ക് കുറിപ്പിലൂടെ ദുരനുഭവം വ്യക്തമാക്കിയത്. വേഗം ആശുപത്രിയില്‍ എത്തിക്കാന്‍ കരഞ്ഞ് അപേക്ഷിച്ചിട്ടും തെറി പറയുകയും ഇറക്കിവിടുകയുമായിരുന്നു എന്നാണ് കുറിപ്പില്‍ പറയുന്നത്. ഇതെല്ലാം കണ്ടുനിന്ന ഒരു ഡോക്ടറാണ് മറ്റൊരു വണ്ടിപിടിച്ച് അമ്മയെ ആശുപത്രിയില്‍ എത്തിച്ചത്. ഡ്രൈവറിന്റെ പേരും കാര്‍ നമ്പറും കുറിപ്പിനൊപ്പം ചേര്‍ത്തിട്ടുണ്ട്. യൂബറിന് പരാതി നല്‍കി. പൊലീസിന് പരാതി നല്‍കാന്‍ ഒരുങ്ങുകയാണ്. ആകാശവാണിയിലെ മാധ്യമപ്രവര്‍ത്തകയാണ് ബിന.

കെഎ ബീനയുടെ കുറിപ്പ് വായിക്കാം

വൈകിട്ട് അമ്മ പെട്ടെന്ന് ഛർദി ചു..നെഞ്ചു
വേദനയും വെപ്രാളവും ഉണ്ടെന്നു പറഞ്ഞപ്പോൾ പെട്ടെന്ന് Uber taxi നോക്കി..മുൻപിൽ തന്നെ ഒരെണ്ണം ഉണ്ടെന്നു കണ്ടു ബുക്ക് ചെയ്തു.. മിനുറ്റുകൾക്കകം കാർ വന്നു. അമ്മയുൾപ്പെടെ 5 പേർ ഉണ്ടെന്നു കണ്ടു യൂബർ ഡ്രൈവർ അലറി..ഒരാൾ ഇറങ്ങണം..4 പേരേ കൊണ്ട് പോകൂ..അപ്പു ഇറങ്ങി ..അയാൾ കാർ വിട്ടു.മുന്നോട്ടു പോകുമ്പോൾ ഞങ്ങൾ പറഞ്ഞു..നെഞ്ചു വേദനയാണ്..എത്രയും പെട്ടെന്ന് ആശുപത്രിയിൽ എത്തിക്കണം.അയാൾ പോകുന്ന വഴിയിൽ രണ്ടു ബസുകൾ കിടക്കുന്നു..ഇടയിൽ കൂടി ഒരു കാറിനു പോകാൻ ബുദ്ധിമുട്ട്.
അയാൾ വണ്ടി നിർത്തി ഏതെങ്കിലും വണ്ടി പോകുന്നതിനു കാക്കുമ്പോൾ ഞങ്ങൾ തിരക്ക് കൂട്ടി..എങ്ങനെയെങ്കിലും പോകൂ..
അയാൾ പോകേണ്ടിയിരുന്ന ശരിയായ വഴി വലതു വശത്ത് കൂടി ആയിരുന്നു.റിവേഴ്‌സ് എടുത്ത് ആ വഴി പോകാൻ ആവശ്യപ്പെട്ടപ്പോൾ അയാൾ വീണ്ടും അലറി.എന്നെ വഴി പടിപ്പിക്കേണ്ട..ഞാൻ ഈ വഴിയിലൂടെയെ പോകൂ..വിഷമിച്ചു ഞങ്ങൾ കരഞ്ഞു അപേക്ഷിച്ചു..ഉടനെ അയാൾ തെറി വാക്കുകൾ പറഞ്ഞു ഞങ്ങളോട് വണ്ടിയിൽ നിന്നു ഇറങ്ങി പോകാൻ പറഞ്ഞു.. നെഞ്ചു വേദന ഉള്ള അമ്മയെ ആശുപത്രിയിലെത്തിക്കാൻ കേണു.. അയാൾ uber ഓട്ടം ക്യാൻസൽ ചെയ്തു ഞങ്ങളെ ഇറക്കി വിട്ടു..എല്ലാം കണ്ടു നിന്ന ഒരു ഡോക്ടർ ഓടി വന്നു മറ്റൊരു വണ്ടി പിടിച്ചു അമ്മയെ ആശുപത്രിയിൽ എത്തിച്ചു..
അമ്മയുടെ ECG യിൽ ചെറിയ വ്യതിയാനം ഉള്ളത് കൊണ്ട് മറ്റു ചെക്കപ്പുകൾ ചെയ്യുകയാണ്..casualty യിൽ.
ഈ തിരക്കിൽ എനിക്കൊന്നും ചെയ്യാൻ പറ്റുന്നില്ല.
ആരെങ്കിലും Uber നെ അറിയിക്കുമോ?അയാളുടെ വണ്ടി നമ്പർ.
.KL 01 CA 2686..പേര്‌..താജുദീൻ...

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com