എസ്എപി ക്യാമ്പിലെ മുഴുവന്‍ തോക്കുകളും ഹാജരാക്കാന്‍ ക്രൈം ബ്രാഞ്ച് നിര്‍ദേശം; പരിശോധന തിങ്കളാഴ്ച

തോക്കുകളും വെടിയുണ്ടകളും കാണാതായ സംഭവത്തില്‍ പൊലീസ് പ്രത്യേക സായുധസേനയിലെ (എസ്എപി) മുഴുവന്‍ റൈഫിളും തിങ്കളാഴ്ച ക്രൈം ബ്രാഞ്ച് പരിശോധിക്കും.
എസ്എപി ക്യാമ്പിലെ മുഴുവന്‍ തോക്കുകളും ഹാജരാക്കാന്‍ ക്രൈം ബ്രാഞ്ച് നിര്‍ദേശം; പരിശോധന തിങ്കളാഴ്ച

തിരുവനന്തപുരം: തോക്കുകളും വെടിയുണ്ടകളും കാണാതായ സംഭവത്തില്‍ പൊലീസ് പ്രത്യേക സായുധസേനയിലെ (എസ്എപി) മുഴുവന്‍ റൈഫിളും തിങ്കളാഴ്ച ക്രൈം ബ്രാഞ്ച് പരിശോധിക്കും. ഇതിനായി വിവിധ ബറ്റാലിയനിലേക്ക് കൊണ്ടുപോയ ഇന്‍സാസ് റൈഫിളുകള്‍ രണ്ട് ദിവസത്തിനകം തിരിച്ചെത്തിക്കാന്‍ ബറ്റാലിയന്‍ മേധാവി കമാന്‍ഡന്റുമാര്‍ക്ക് നിര്‍ദേശം നല്‍കി. ക്രൈം ബ്രാഞ്ച് മേധാവി ടോമിന്‍ ജെ തച്ചങ്കരിയുടെ നേതൃത്വത്തിലാണ് പരിശോധന.

കെഎപി ഒന്ന്,  കെഎപി മൂന്ന്,  കെഎപി അഞ്ച്,  ഐആര്‍ ബറ്റാലിയന്‍,  സിറ്റി എആര്‍  എന്നിവിടങ്ങളിലേക്കാണ് പൊലീസ് മേധാവിയുടെ ഉത്തരവുപ്രകാരം റൈഫിള്‍ കൊണ്ടുപോയത്. ഇതിന്റെ രേഖ എസ്എപിയിലുണ്ട്. ഈ തോക്കുകള്‍ എല്ലാം എത്തിക്കാനാണ് നിര്‍ദേശം നല്‍കിയത്. ശനിയാഴ്ച മുതല്‍ തോക്ക് എത്തിത്തുടങ്ങും.

സായുധസേനയുടെ അധീനതയിലുള്ള 660 എണ്ണവും  5.56 ഇന്‍സാസ് റൈഫിളില്‍ 616 എണ്ണവും വിവിധ ബറ്റാലിയനുകളിലാണ്. ബാക്കി  44 എണ്ണം എസ്എപിയിലുണ്ട്. എന്നാല്‍,  25 തോക്ക് കാണാനില്ലെന്ന സിഎജി പരാമര്‍ശം വന്‍ വിവാദമായിരുന്നു. നേരത്തെ സിറ്റി എ ആര്‍ ക്യാമ്പിലേക്ക് കൊണ്ടുപോയി തിരിച്ചെത്തിച്ചതിന്റെ രേഖ കാണിക്കുന്നതിലെ അപാകതയാണ് സിഎജി റിപ്പോര്‍ട്ടിലെ പരാമര്‍ശത്തിന് കാരണം.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com