തരൂരിന്റെ മാനനഷ്ടക്കേസ്; കേന്ദ്രമന്ത്രി രവിശങ്കര്‍ പ്രസാദിനോട് നേരിട്ട് ഹാജരാകാന്‍ തിരുവനന്തപുരം കോടതി

By സമകാലിക മലയാളം ഡെസ്‌ക്‌  |   Published: 15th February 2020 01:14 PM  |  

Last Updated: 15th February 2020 01:14 PM  |   A+A-   |  

 

തിരുവനന്തപുരം: ശശി തൂരിര്‍ എംപി നല്‍കിയ മാനനഷ്ട പരാതിയില്‍ കേന്ദ്രമന്ത്രി രവിശങ്കര്‍ പ്രസാദിന് എതിരെ തിരുവനന്തപുരം സിജെഎം കോടതി കേസെടുത്തു. മെയ് രണ്ടിന് നേരിട്ട് ഹാജരാകാന്‍ കേന്ദ്രമന്ത്രിക്ക് കോടതി നോട്ടീസയച്ചു.

കൊലയാളിയെന്ന് വിളിച്ചു എന്ന് കാട്ടിയാണ് തരൂര്‍ കോടതിയെ സമീപിച്ചത്. 2018ല്‍ നടത്തിയ വാര്‍ത്താസമ്മേളനത്തിലാണ് രവിശങ്കര്‍ പ്രസാദ് തരൂരിന് എതിരായ പരാമര്‍ശം നടത്തിയത്.