പത്ത് മാസം പ്രായമായ കുഞ്ഞുമായി ആംബുലൻസ്; കുരുന്ന് പ്രാണന് വഴിയൊരുക്കാം

KL22M6125 കനിവ് 108 ആംബുലൻസാണ് പിഞ്ചുകുഞ്ഞിന്റെ ജീവനുമായി പോകുന്നത്
പത്ത് മാസം പ്രായമായ കുഞ്ഞുമായി ആംബുലൻസ്; കുരുന്ന് പ്രാണന് വഴിയൊരുക്കാം

തിരുവനന്തപുരം: കരൾ മാറ്റിവയ്ക്കൽ ശസ്ത്രക്രിയയ്ക്കായി പത്തു മാസം പ്രായമായ കുഞ്ഞുമായി ദേശീയപാത വഴി ആംബുലൻസ് കടന്നുപോകുന്നു. KL22M6125 കനിവ് 108 ആംബുലൻസാണ് പിഞ്ചുകുഞ്ഞിന്റെ ജീവനുമായി പോകുന്നത്. ദേശീയപാതയിൽ വാഹനമോടിക്കുന്നവർ ശ്രദ്ധിക്കണമെന്നും ആംബുലൻസിനു വഴിയോരുക്കുന്നതിന് സഹകരിക്കണമെന്നും സംസ്ഥാന പൊലീസ് ആവശ്യപ്പെട്ടു.

ആലപ്പുഴ സ്വദേശികളായ സാജൻ–മേരി ദമ്പതികളുടെ പത്തുമാസം പ്രായമായ കുഞ്ഞാണ് ആംബുലൻസിൽ ഉള്ളത്. തിരുവനന്തപുരം എസ്എടി ആശുപത്രിയിൽ നിന്നും വൈകിട്ട് 5.37ന് ആംബുലൻസ് കൊച്ചി ആസ്റ്റർ മെഡിസൈറ്റിയിലേക്കു തിരിച്ചിട്ടുണ്ട്.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com