മണിക്കൂറിന് 50 രൂപ ; എറണാകുളം സൗത്ത് റെയില്‍വേ സ്റ്റേഷനില്‍ 'റെന്റ് എ കാര്‍' തുടങ്ങി

By സമകാലിക മലയാളം ഡെസ്‌ക്‌  |   Published: 15th February 2020 08:50 AM  |  

Last Updated: 15th February 2020 08:50 AM  |   A+A-   |  

ഫയല്‍ ചിത്രം

 

കൊച്ചി : എറണാകുളം ജംഗ്ഷന്‍ റെയില്‍വേ സ്റ്റേഷനില്‍ നിന്നും റെന്റ് എ കാര്‍ സര്‍വീസിന് തുടക്കമായി. മണിക്കൂറില്‍ 50 രൂപ നിരക്കിലാണ് വാഹനങ്ങള്‍ വാടകയ്ക്ക് ലഭിക്കുക. 24 മണിക്കൂറും സേവനം ലഭ്യമാണ്.

www.indusgo.in എന്ന വെബ്‌സൈറ്റ് വഴി മുന്‍കൂട്ടി ബുക്ക് ചെയ്യാം. കൗണ്ടറിലും ബുക്കിങ്ങ് സാധ്യമാണ്. എന്നാല്‍ പണമിടപാട് പൂര്‍ണമായും ഓണ്‍ലൈനാണ്.


പദ്ധതി ഏരിയ മാനേജര്‍ നിതിന്‍ നോബര്‍ട്ട് ഫ്‌ലാഗ് ഓഫ് ചെയ്തു. അഞ്ച് കാറുകളാണ് ആദ്യഘട്ടത്തില്‍ ഉണ്ടാകുകയെന്ന് ഇന്‍ഡസ് മോട്ടോഴ്‌സ് മാര്‍ക്കറ്റിങ് മാനേജര്‍ സൈമണ്‍ റോജര്‍ പറഞ്ഞു. സ്റ്റേഷന്‍ മാനേജര്‍ കെപിബി പണിക്കര്‍, ഡെപ്യൂട്ടി സ്റ്റേഷന്‍ മാനേജര്‍ ഗണേഷ് വെങ്കിടാചലം എന്നിവര്‍ പങ്കെടുത്തു.