വാലന്റൈൻ ദിനത്തിൽ യുവതിയെ കാറിടിപ്പിച്ച് കൊല്ലാൻ ശ്രമം; കാമുകൻ അറസ്റ്റിൽ

വാലന്റൈൻ ദിനത്തിൽ കാമുകൻ യുവതിയെ കാറിടിപ്പിച്ച് കൊലപ്പെടുത്താൻ ശ്രമിച്ചു
വാലന്റൈൻ ദിനത്തിൽ യുവതിയെ കാറിടിപ്പിച്ച് കൊല്ലാൻ ശ്രമം; കാമുകൻ അറസ്റ്റിൽ

കൊച്ചി: വാലന്റൈൻ ദിനത്തിൽ കാമുകൻ യുവതിയെ കാറിടിപ്പിച്ച് കൊലപ്പെടുത്താൻ ശ്രമിച്ചു. പെരുമ്പാവൂർ സ്വദേശിയായ സഗീറിനെതിരെ എറണാകുളം പച്ചാളം സ്വദേശിനിയായ യുവതിയാണ് പൊലീസിനെ സമീപിച്ചത്. എംജി റോഡിൽ ഇവർ സ്കൂട്ടറിൽ സഞ്ചരിക്കുമ്പോൾ കാറിലെത്തിയ സ​ഗീർ പിന്നിലൂടെ വന്ന് ഇടിച്ച് കൊലപ്പെടുത്താൻ ശ്രമിച്ചതായാണ് പരാതിയിൽ പറയുന്നത്.

രണ്ടു വർഷത്തിൽ ഏറെയായി ഇരുവരും അടുപ്പത്തിലായിരുന്നു. കുറച്ചു നാളായി രണ്ട് പേർക്കും ഇടയിൽ അഭിപ്രായ വ്യത്യാസങ്ങളുണ്ടാകുകയും പിരിയുകയും ചെയ്തു. ഇതിനിടെ ബന്ധം തുടരണമെന്ന ആവശ്യവുമായി സഗീർ യുവതിയെ സമീപിച്ചെങ്കിലും അവർ അതിനു തയാറായില്ല. അതിനിടെ യുവതിയുടെ വിവാഹം ഉറപ്പിച്ചതായി സംശയം തോന്നിയതോടെയാണ് ആക്രമണം നടത്തിയതെന്നാണ് പരാതിക്കാരി പറയുന്നത്. 

ഇവർ ജോലി ചെയ്യുന്ന സ്ഥാപനത്തിനു സമീപം യുവതി എത്തുന്നത് കാത്തു നിന്ന ശേഷം കാർ ഇടിപ്പിക്കുകയായിരുന്നു. യുവാവിനെതിരെ വധ ശ്രമത്തിനു കേസെടുത്ത പൊലീസ് ഇയാളെ അറസ്റ്റു ചെയ്ത് കോടതിയിൽ ഹാജരാക്കി. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com