വിഎസിന്റെ ആരോഗ്യസ്ഥിതിയെക്കുറിച്ച് വ്യാജ പ്രചാരണം; ഡിജിപിക്കു പരാതി നല്‍കി

By സമകാലിക മലയാളം ഡെസ്‌ക്‌  |   Published: 15th February 2020 03:12 PM  |  

Last Updated: 15th February 2020 03:12 PM  |   A+A-   |  

Achuthanandan1603680fl;kl;

 

തിരുവനന്തപുരം: മുതര്‍ന്ന സിപിഎം നേതാവും ഭരണപരിഷ്‌കാര കമ്മിഷന്‍ അധ്യക്ഷനുമായ വിഎസ് അച്യുതാനന്ദന്റെ ആരോഗ്യ സ്ഥിതി സംബന്ധിച്ച് വ്യാജ പ്രചാരണം നടത്തുന്നതിനെതിരെ ഡിജിപി ലോക്‌നാഥ് ബെഹ്‌റയ്ക്ക് പരാതി നല്‍കി. വിഎസിന്റെ പ്രൈവറ്റ്‌ സെക്രട്ടറി സി സുശീല്‍ കുമാറാണ് പൊലീസ് മേധാവിക്കു പരാതി നല്‍കിയത്. 

കഴിഞ്ഞ ദിവസങ്ങളില്‍ വിഎസിന്റെ ആരോഗ്യ സ്ഥിതിയെ കുറിച്ചുള്ള വ്യാജ പ്രചാരണങ്ങള്‍ സമൂഹമാധ്യമങ്ങള്‍ വഴി നടത്തിയെന്നു പരാതിയില്‍ പറയുന്നു. തീര്‍ത്തും അടിസ്ഥാന രഹിതമായ വാര്‍ത്ത പ്രചരിപ്പിച്ചവര്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കണമെന്ന് പരാതിയില്‍ ആവശ്യപ്പെട്ടിട്ടുണ്ട്. യൂട്യൂബ് ചാനല്‍ വഴിയാണ് വ്യാജവാര്‍ത്ത പ്രചരിപ്പിച്ചതെന്ന് പരാതിയില്‍ ചൂണ്ടിക്കാട്ടി.