'അന്നു നീ കവിളത്ത് അരുമയായ് തന്ന ആദ്യചുംബനവിസ്മയം'; പ്രണയദിനത്തില്‍ വിജയരാഘവന് കവിത സമ്മാനിച്ച് ഭാര്യ

പ്രണയദിനത്തില്‍ എല്‍ഡിഎഫ് കണ്‍വീനര്‍ വിജയരാഘവന്റെ ഭാര്യയും അധ്യാപികയുമായ ബിന്ദു രാധാകൃഷ്ണന്‍ എഴുതിയ കവിത സമൂഹമാധ്യമങ്ങളില്‍ ചര്‍ച്ചയാകുന്നു
'അന്നു നീ കവിളത്ത് അരുമയായ് തന്ന ആദ്യചുംബനവിസ്മയം'; പ്രണയദിനത്തില്‍ വിജയരാഘവന് കവിത സമ്മാനിച്ച് ഭാര്യ

കൊച്ചി: പ്രണയദിനത്തില്‍ എല്‍ഡിഎഫ് കണ്‍വീനര്‍ വിജയരാഘവന്റെ ഭാര്യയും അധ്യാപികയുമായ ബിന്ദു രാധാകൃഷ്ണന്‍ എഴുതിയ കവിത സമൂഹമാധ്യമങ്ങളില്‍ ചര്‍ച്ചയാകുന്നു. നിങ്ങളിലെ പ്രണയം വറ്റിയിട്ടില്ലെന്നാണ് കവിത പോസ്റ്റ് ചെയ്തതിന് താഴെ സുഹൃത്തുക്കളുടെ അഭിപ്രായപ്രകടനം.

ജെഎന്‍യു പഠനകാലത്തെ ഓര്‍മ്മപ്പെടുത്തുന്ന വരികളും ഈ കവിതയില്‍ കാണാം. നീ, നിത്യസഞ്ചാരി, ഞാനോ ജീവിതാസക്ത, കടവിലെന്നെ തനിച്ചാക്കി തോണിയേറി നീയെങ്ങു പോയ്? എന്നു പറഞ്ഞാണ് കവിത അവസാനിക്കുന്നത്.

കവിതയുടെ പൂര്‍ണരൂപം

വറ്റിപ്പോയൊരു പ്രേമത്തിന്‍
മുഗ്ദമാമോര്‍മ്മപ്പാല്‍പ്പത
പറ്റിപ്പിടിച്ചു നില്‍പ്പുണ്ടെന്‍
ഹൃത്തിന്‍ വക്കിലിപ്പഴും

മറന്നോ, ചന്ദ്രികാലോലം
താജ്മഹല്‍മുറ്റത്തന്നു നീ
കവിളത്തരുമയായ് ത്തന്ന
ആദ്യചുംബനവിസ്മയം

ശിരസ്സില്‍ വെള്ളി കെട്ടിച്ചു
ജീവിതം, പ്രാരാബ്ധസഞ്ചയം.
എങ്കിലോ, തുള്ളിയോടുന്നു
ഇപ്പൊഴും എന്റെ പെണ്മനം.

നീ, നിത്യസഞ്ചാരി,
ഞാനോ ജീവിതാസക്ത
കടവിലെന്നെ തനിച്ചാക്കി
തോണിയേറി നീയെങ്ങു പോയ് ?

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com