ഓടുന്ന ലോറിയിൽ പിടിച്ച് യുവാവിന്റെ സൈക്കിൾ സവാരി; അപകടം വിളിച്ചുവരുത്തുന്ന സാഹസികത (വിഡിയോ)  

By സമകാലിക മലയാളം ഡെസ്‌ക്‌  |   Published: 16th February 2020 08:34 PM  |  

Last Updated: 16th February 2020 08:34 PM  |   A+A-   |  

cycle

 

തിരക്കേറിയ റോഡിലൂടെ പോകുന്ന ലോറിയിൽ പിടിച്ച് സാഹസിക യാത്ര നടത്തുന്ന യുവാവിന്റെ വിഡിയോയാണ് സമൂഹമാധ്യമങ്ങളിൽ വൈറലാകുന്നത്. ചരക്കുമായി പോയ ടിപ്പർ ലോറിയിൽ പിടിച്ചായിരുന്നു സൈക്കിൾ യാത്രികന്റെ കസർത്ത്. പിന്നിൽ സഞ്ചരിച്ച കാർ യാത്രികരാണ് സാഹസം വിഡിയോയിൽ പകർത്തിയത്. 

പതിവായി സൈക്കിൾ സവാരി നടത്തുന്നയാളാണ് ഈ സാഹസികത കാണിക്കുന്നതെന്ന് വിഡിയോയിൽ നിന്ന് വ്യക്തമാണ്. ഹെൽമറ്റ് ധരിച്ചിട്ടുണ്ടെങ്കിലും അപകടകരമായ രീതിയിലായിരുന്നു ഇയാളുടെ യാത്ര. അതിവേ​ഗത്തിൽ സെെക്കിൽ ചവിട്ടി ലോറിക്കൊപ്പമെത്താൻ ശ്രമിക്കുന്ന യുവാവ് പിന്നെ ലോറിയിൽ പിടിച്ചാണ് തുടർ യാത്ര നടത്തുന്നത്. 

കോഴിക്കോട് എയർപോർട്ട് ബൈപാസ് റോഡിൽ പുളിക്കൽ ഭാഗത്തായിരുന്നു സംഭവം. ഇരുഭാഗത്തു കൂടിയും മറ്റു വാഹനങ്ങൾ കയറി പോകുന്നതു വിഡിയോയിൽ കാണാം. ഇടയ്ക്ക് പിന്നിലായിപ്പോയ യുവാവ് വീണ്ടം സൈക്കിൾ ആഞ്ഞ് ചവിട്ടി ലോറിയിൽ പിടിക്കുകയായിരുന്നു. കാർ യാത്രികർ ഹോൺ മുഴക്കി യുവാവിനെ പിന്തിരിപ്പിക്കാൻ ശ്രമിക്കുന്നുണ്ടെങ്കിലും ഇയാൾ അറിഞ്ഞ ഭാവം കാണിക്കുന്നില്ല.