കേരള, മം​ഗള എക്സ്പ്രസ് മൂന്ന് ദിവസം ഓടില്ല

എറണാകുളത്ത് നിന്നും പുറപ്പെടുന്ന മംഗള ലക്ഷദ്വീപ് എക്സ്‌പ്രസും തിരുവനന്തപുരത്തു നിന്ന് പുറപ്പെടുന്ന കേരള എക്സ്‌പ്രസും മൂന്നു ദിവസം ഓടില്ല
കേരള, മം​ഗള എക്സ്പ്രസ് മൂന്ന് ദിവസം ഓടില്ല

കൊച്ചി: ട്രാക്കിലെ അറ്റക്കുറ്റപണികൾ കാരണം കേരള- ന്യൂഡൽഹി റെയിൽ ഗതാഗതം മൂന്നുദിവസത്തേക്ക് പൂർണമായും മുടങ്ങും. എറണാകുളത്ത് നിന്നും പുറപ്പെടുന്ന മംഗള ലക്ഷദ്വീപ് എക്സ്‌പ്രസും തിരുവനന്തപുരത്തു നിന്ന് പുറപ്പെടുന്ന കേരള എക്സ്‌പ്രസും മൂന്നു ദിവസം ഓടില്ല. ഫെബ്രുവരി 23, 24, 25 തീയതികളിലെ കേരള, മംഗള എക്സ്‌പ്രസ് ട്രെയിനുകളുടെ സർവീസുകളാണ് റദ്ദാക്കിയിരിക്കുന്നത്. 26,27,28 തീയതികളിൽ കേരളത്തിലേക്കുള്ള കേരള, മംഗള എക്സ്‌പ്രസ് ട്രെയിനുകളും മുടങ്ങും.

ഫെബ്രുവരി 26 നു കൊച്ചുവേളിയിൽ നിന്നും ചണ്ഡീഗഡിലേക്കും തിരിച്ചും സർവീസ് നടത്തേണ്ട കേരള സമ്പർക്ക ക്രാന്തി എക്സ്‌പ്രസ്, 28 നു കൊച്ചുവേളിയിൽ നിന്നും ഡെറാഡൂണിലേക്കും മാർച്ച് മൂന്നിന് തിരിച്ച് കേരളത്തിലേക്കും സർവീസ് നടത്തേണ്ടിയിരുന്ന കൊച്ചുവേളി- ഡെറാഡൂൺ എക്സ്‌പ്രസും റദ്ദാക്കിയിട്ടുണ്ട്.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com