ജനലിനു മുകളിലെ തട്ടിൽ യുവാവ് ; ബെഡ്റൂമിന്റെ എയർഹോളിലൂടെ ബട്ടൺ ക്യാമറ കടത്തി ദൃശ്യങ്ങൾ പകർത്താൻ ശ്രമം, പരാതി

എയർഹോളിലൂടെ ബട്ടൺ ക്യാമറ കടത്തി മൊബൈൽ ഫോണിലേക്ക് ദൃശ്യങ്ങൾ പകർത്താനായിരുന്നു ഇയാളുടെ ശ്രമമെന്ന് സംശയിക്കുന്നതായി പൊലീസ്
ജനലിനു മുകളിലെ തട്ടിൽ യുവാവ് ; ബെഡ്റൂമിന്റെ എയർഹോളിലൂടെ ബട്ടൺ ക്യാമറ കടത്തി ദൃശ്യങ്ങൾ പകർത്താൻ ശ്രമം, പരാതി

ആലപ്പുഴ :  കിടപ്പുമുറിയുടെ എയർഹോളിലൂടെ ബട്ടൺ ക്യാമറ കടത്തി ദൃശ്യങ്ങൾ പകർത്താൻ ശ്രമിച്ചതായി പരാതി. ആലപ്പുഴ ജില്ലയിലെ കരുവാറ്റയിലാണ് സംഭവം. ക്യാമറയിൽ നിന്നുള്ള വെളിച്ചം കണ്ട് വീട്ടുകാർ പുറത്തിറങ്ങി നോക്കിയപ്പോൾ ജനലിനു മുകളിലെ തട്ടിൽ ഒരു യുവാവ് ഇരിക്കുന്നതു കണ്ടു. ബഹളം ഉണ്ടാക്കിയതോടെ അയാൾ ഓടി രക്ഷപ്പെട്ടു.

ബഹളത്തിനിടെ രക്ഷപ്പെട്ടയാളുടെ മൊബൈൽ ഫോൺ താഴെ വീണത് വീട്ടുകാർക്കു കിട്ടി. പിന്നീട് യുവാവ് എത്തി വീട്ടുകാരോട് മാപ്പു പറഞ്ഞ് ഫോൺ തിരികെ വാങ്ങാൻ ശ്രമം നടന്നതായും പറയുന്നു. വീട്ടുകാർ  മൊബൈൽ ഫോൺ പൊലീസിൽ ഏൽപിച്ച്, പരാതി നൽകുകയായിരുന്നു.

എയർഹോളിലൂടെ ബട്ടൺ ക്യാമറ കടത്തി മൊബൈൽ ഫോണിലേക്ക് ദൃശ്യങ്ങൾ പകർത്താനായിരുന്നു ഇയാളുടെ ശ്രമമെന്ന് സംശയിക്കുന്നതായി പൊലീസ് പറഞ്ഞു. ഫോണിന്റെ ഉടമ ഒളിവിലാണെന്നും പൊലീസ് സൂചിപ്പിച്ചു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com