പിരിവ് നടത്തി വാങ്ങിയ കാറല്ല;  താന്‍ പണം മുടക്കി സ്വന്തമാക്കിയത്, വിവാദമാക്കരുതെന്ന് രമ്യ ഹരിദാസ്

താന്‍ പുതിയ കാര്‍ വാങ്ങിയത് വിവാദമാക്കരുത് എന്ന് ആലത്തൂര്‍ എംപി രമ്യ ഹരിദാസ്
പിരിവ് നടത്തി വാങ്ങിയ കാറല്ല;  താന്‍ പണം മുടക്കി സ്വന്തമാക്കിയത്, വിവാദമാക്കരുതെന്ന് രമ്യ ഹരിദാസ്

ആലത്തൂര്‍: താന്‍ പുതിയ കാര്‍ വാങ്ങിയത് വിവാദമാക്കരുത് എന്ന് ആലത്തൂര്‍ എംപി രമ്യ ഹരിദാസ്. മുന്‍പ് യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ എംപിക്ക് കാറുവാങ്ങാന്‍ പണപ്പിരിവ് നടത്തിയത് വിവാദമായിരുന്നു. ഇപ്പോള്‍ സ്വന്തം പണം മുടക്കി കാര്‍ വാങ്ങിയിരിക്കുകയാണ് രമ്യ ഹരിദാസ്. ബാങ്ക് വായ്പയെടുത്താണ് കാര്‍ വാങ്ങിയത് എന്ന് രമ്യ പറഞ്ഞു. 

രമ്യ ഹരിദാസിന് കാര്‍ വാങ്ങാന്‍ ആലത്തൂരിലെ യൂത്തുകോണ്‍ഗ്രസുകാര്‍ കൂപ്പണ്‍ അച്ചടിച്ച് പാര്‍ട്ടിക്കാരില്‍ പണം പിരിച്ചത് വിവാദമായിരുന്നു. കെപിസിസി പ്രസിഡന്റ് മുല്ലപ്പളളി രാമചന്ദ്രന്‍ എതിര്‍ത്തതോടെ പിരിവ് നിര്‍ത്തി. പിന്നീടിതുവരെ എംപിയുടെ യാത്രാവാഹനം പലരുടേതായിരുന്നു. ഇപ്പോള്‍ വിവാദങ്ങള്‍ക്കെല്ലാം വിട നല്‍കി രമ്യ ഹരിദാസ് സ്വന്തമായി കാര്‍ വാങ്ങിയിരിക്കുകയാണ്. പൂര്‍ണമായും ബാങ്ക് വായ്പയിലാണ് കാര്‍ വാങ്ങിയിരിക്കുന്നത്. മുന്‍ എംപി വിഎസ് വിജയരാഘവന്‍ കാറിന്റെ താക്കോല്‍ രമ്യയ്ക്ക് കൈമാറി.

21 ലക്ഷം വിലവരുന്ന വാഹനത്തിന് പ്രതിമാസം 43,000 രൂപയാണ് തിരിച്ചടവ്. കാര്‍ വാങ്ങിയത് ആരോടും പറഞ്ഞില്ലെന്ന് ഇനി പരാതിയും വിവാദവുമാക്കരുതെന്നാണ് എംപിയുടെ അഭ്യര്‍ഥന.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com