അലന് എൽഎൽബി പരീക്ഷ എഴുതാം; അനുമതി നൽകി കണ്ണൂർ സർവകലാശാല

By സമകാലിക മലയാളം ഡെസ്‌ക്  |   Published: 17th February 2020 05:42 PM  |  

Last Updated: 17th February 2020 05:42 PM  |   A+A-   |  

uapa-case

 

കണ്ണൂര്‍: പന്തീരാങ്കാവ് യുഎപിഎ കേസിൽ അറസ്റ്റിലായ അലന്‍ ഷുഹൈബിന് എല്‍എല്‍ബി പരീക്ഷ എഴുതാന്‍ അനുമതി. കണ്ണൂര്‍ സര്‍വകലാശാലയാണ് അനുമതി നൽകിയത്. സര്‍വകലാശാല അനുമതി നല്‍കിയാല്‍ അലന് പരീക്ഷ എഴുതാമെന്ന് ഹൈക്കോടതി കഴിഞ്ഞ ദിവസം വ്യക്തമാക്കിയിരുന്നു. ഇതിന് പിന്നാലെയാണ് സർവാകലാശാലയുടെ നടപടി. 

ഈ മാസം 18 ന് നടക്കുന്ന രണ്ടാം സെമസ്റ്റര്‍ എല്‍എല്‍ബി പരീക്ഷ എഴുതാന്‍ അനുമതി തേടിയാണ് അലന്‍ കോടതിയെ സമീപിച്ചത്. സർവകലാശാല അനുമതി നൽകിയാൽ പരീക്ഷ എഴുതാമെന്നായിരുന്നു കോടതി പറഞ്ഞത്. ഇക്കാര്യത്തില്‍ ഹൈക്കോടതി കണ്ണൂര്‍ സര്‍വകലാശയുടെ വിശദീകരണം തേടുകയും ചെയ്തിരുന്നു. 

'മൂന്നാം സെമസ്റ്റര്‍ പരീക്ഷയെഴുതുന്നതില്‍ നിന്ന് വിലക്കിയിട്ടുണ്ട്. എന്നാല്‍ രണ്ടാം സെമസ്റ്റര്‍ പരീക്ഷയെഴുതുവാന്‍ അവസരം വേണം. ഒരു വിദ്യാര്‍ത്ഥിയെന്നത് പരിഗണിച്ച് ഇതിന് അനുമതി നല്‍കണം' എന്നായിരുന്നു അലന്‍ ഹര്‍ജിയില്‍ പറഞ്ഞത്. കണ്ണൂര്‍ സർവകലാശാല പാലയാട് ക്യാമ്പസിലെ വിദ്യാര്‍ത്ഥിയാണ് അലന്‍.