കോഴിക്കോട്ടെ വില്യാപ്പള്ളി സ്‌കൂളിലെ പരീക്ഷാകേന്ദ്രം റദ്ദാക്കി

പ്രതീകാത്മക ചിത്രം
പ്രതീകാത്മക ചിത്രം

കോഴിക്കോട്: സംസ്ഥാനത്ത് ആദ്യമായി എസ്എസ്എല്‍സി, ഹയര്‍ സെക്കന്ററി പരീക്ഷകള്‍ ഒന്നിച്ചുനടത്തുന്നതിന്റെ മുന്നൊരുക്കം അവസാനഘട്ടത്തിലേക്ക്. മുഴുവന്‍ സ്‌കുളുകളിലും ആവശ്യമായ സൗകര്യങ്ങളുണ്ടെന്ന് ഉറപ്പാക്കാന്‍ വിദ്യാഭ്യാസ വകുപ്പിലെ ചില വിദഗ്ധ സംഘത്തിന്റെ പരിശോധന പുരോഗമിക്കുകയാണ്.

പരിശോധനയില്‍ സൗകര്യങ്ങളില്ലെന്ന് കണ്ടെത്തിയതിനെ തുടര്‍ന്ന് കോഴിക്കോട് വില്യാപ്പള്ളി എംജെഎച്ച്‌സിഎസിന് അനുവദിച്ച ഹയര്‍സെക്കന്ററി പരീക്ഷാ കേന്ദ്രം റദ്ദാക്കി. അണ്‍എയ്ഡഡ്‌ വിദ്യാര്‍ഥികള്‍ പരീക്ഷ എഴുതുന്ന ഉവിടെ പരീക്ഷ നടത്താന്‍ സൗകര്യമില്ലെന്ന് കണ്ടെത്തിയതിനെ തുടര്‍ന്നായിരുന്നു നടപടി. ഇവിടെ രജിസ്റ്റര്‍ ചെയ്തവരെ സമീപത്തെ രണ്ട് സ്‌കൂളിലേക്ക് മാറ്റി. പ്ലസ് ടുവിന് രജിസ്റ്റര്‍ ചെയ്ത 383 വിദ്യാര്‍ഥികളെ സമീപത്തെ ഇഎംജെഎവൈ വിച്ച്എസ് സിലും ഒന്നാം വര്‍ഷ പരീക്ഷയ്ക്ക് രജിസ്റ്റര്‍ ചെയ്ത 320 കിട്ടികളെ മേമുണ്ട എച്ച്എസ് എസിലേക്കുമാണ് മാറ്റിയത്.

പൊതുവിദ്യാഭ്യാസ ഡയറക്ടറുടെ നേതൃത്വത്തിലാണ് 14 ജില്ലയിലും പ്രത്യേക സംഘങ്ങള്‍ പരീക്ഷാ കേന്ദ്രങ്ങളില്‍ അന്തിമപരിശോധന നടത്തുന്നത്. ഓപ്പണ്‍ സ്‌കൂള്‍ വിദ്യാര്‍ഥികളുടെ ചില പരീക്ഷാ കേന്ദ്രങ്ങളില്‍ ആവശ്യത്തിന് ഡെസ്‌കും ബഞ്ചുമില്ലെന്ന് കണ്ടതിനെ തുടര്‍ന്ന് ഇവിടങ്ങളില്‍ ആവശ്യമായ ബെഞ്ചും ഡെസ്‌കും വാങ്ങിനല്‍കാനും തീരുമാനിച്ചു.

ട്രഷറിയില്‍ സൂക്ഷിച്ച എസ്എസ്എല്‍സി ചോദ്യപേപ്പര്‍ 15 വര്‍ഷത്തിന് ശേഷമാണ് ഇത്തവണ സ്‌കൂള്‍ സുരക്ഷയിലേക്ക് മാറ്റുന്നത്. മുഴുവന്‍ സമയ പൊലീസ് സുരക്ഷയുണ്ടാകും. സ്‌കൂളിലെ വാത്തമാനും ചുമതലയുണ്ട്. മുഴുവന്‍ കേന്ദ്രത്തിലും സിസി ടിവി നിരീക്ഷണവുമുണ്ട്‌

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com