'ഞാന്‍ രക്ഷാധികാരിയല്ല, അനുമതിയില്ലാതെ പേര് ഉപയോഗിച്ചാല്‍ നിയമനടപടി'; ബിജിബാലിന് എറണാകുളം ജില്ലാ കളക്ടറുടെ കത്ത് 

തന്റെ പേര് അനുമതിയില്ലാതെ രക്ഷാധികാരി സ്ഥാനത്ത് ഉപയോഗിക്കരുതെന്ന് വ്യക്തമാക്കി കൊച്ചി മ്യൂസിക് ഫൗണ്ടേഷന്‍ ഭാരവാഹികളിലൊരാളായ ബിജിബാലിന് കളക്ടര്‍ കത്ത് നല്‍കി
'ഞാന്‍ രക്ഷാധികാരിയല്ല, അനുമതിയില്ലാതെ പേര് ഉപയോഗിച്ചാല്‍ നിയമനടപടി'; ബിജിബാലിന് എറണാകുളം ജില്ലാ കളക്ടറുടെ കത്ത് 

കൊച്ചി: പ്രളയ ഫണ്ട് സ്വരൂപിക്കുക എന്ന ലക്ഷ്യം വെച്ച് നടത്തിയ സംഗീത നിശയുടെ രക്ഷാധികാരിയായിരുന്നില്ല താനെന്ന് എറണാകുളം ജില്ലാ കളക്ടര്‍ എസ് സുഹാസ്. കരുണ മ്യൂസിക് ഷോ വിവാദത്തില്‍ സംഗീത സംവിധായകന്‍ ബിജിബാലിന്റെ അവകാശവാദം തള്ളിയാണ് കളക്ടര്‍ രംഗത്തെത്തുന്നത്. 

താന്‍ കൊച്ചി മ്യൂസിക്കല്‍ ഫൗണ്ടേഷന്റെ രക്ഷാധികാരിയല്ല. അനുമതിയില്ലാതെ തന്റെ പേര് രക്ഷാധികാരിയെന്ന നിലയില്‍ ഉപയോഗിക്കരുതെന്നും സുഹാസ് വ്യക്തമാക്കി. 

തന്റെ പേര് അനുമതിയില്ലാതെ രക്ഷാധികാരി സ്ഥാനത്ത് ഉപയോഗിക്കരുതെന്ന് വ്യക്തമാക്കി കൊച്ചി മ്യൂസിക് ഫൗണ്ടേഷന്‍ ഭാരവാഹികളിലൊരാളായ ബിജിബാലിന് കളക്ടര്‍ കത്ത് നല്‍കി. ഇത്തരം പരാമര്‍ശങ്ങള്‍ ആവര്‍ത്തിച്ചാല്‍ നിയമനടപടി സ്വീകരിക്കുമെന്നും കളക്ടര്‍ പറഞ്ഞു. 

സംഗീത നിശ കഴിഞ്ഞ് മൂന്ന് മാസം പിന്നിട്ടിട്ടും പണം ദുരിതാശ്വാസ നിധിയിലേക്ക് നല്‍കാത്തതാണ് വിവാദമായത്. പിരിഞ്ഞുകിട്ടിയ പണം ദുരിതാശ്വാസ നിധിയിലേക്ക് കൈമാറിയില്ലെന്ന ആരോപണം ഉന്നയിച്ച് യുവമോര്‍ച്ച നേതാവ് സന്ദീപ് വാര്യരാണ് ചര്‍ച്ചക്ക് തുടക്കമിട്ടത്. 

പിന്നാലെ ഹൈബി ഈഡന്‍ സംഗീത നിശ സംബന്ധിച്ച ആരോപണങ്ങളുമായെത്തി. 'ആഷിക് അബു ഇത് സംബന്ധിച്ച് വ്യക്തമായ കണക്കുകള്‍ പൊതുസമൂഹത്തിനു മുന്നില്‍ വയ്ക്കണം. അതല്ലെങ്കില്‍ ആ പരിപാടിയില്‍ ഒരു പൈസ പോലും പ്രതിഫലം മേടിക്കാതെ ആത്മാര്‍ത്ഥമായി പങ്കു ചേര്‍ന്ന കലാകാരന്മാരെല്ലാം പൊതുസമൂഹത്തിനു മുന്നില്‍ സംശയത്തിന്റെ നിഴലിലാവും. ആഷിക് അബു അതിന് തയ്യാറല്ലെങ്കില്‍ സര്‍ക്കാര്‍ ഈ സംഭവത്തില്‍ അന്വേഷണം നടത്തണം. ആഷിക് അബു തങ്ങളുടെ സഹയാത്രികനാണെന്നത് സിപിഎം നേതൃത്വത്തിന് ഇത്തരം ഒരു അധമപ്രവര്‍ത്തിക്ക് കുടപിടിക്കാനുള്ള ന്യായം ആവരുത്. സത്യം ജനങ്ങള്‍ അറിയട്ടെ.' ഹൈബി ഈഡന്‍ കുറിച്ചു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com