തിരുവനന്തപുരം, ആലപ്പുഴ സ്റ്റേഷനുകളില്‍ നിന്ന് ചെന്നൈക്ക് പോകുന്ന ട്രെയിനുകളുടെ സമയത്തില്‍ മാറ്റം

തിരുവനന്തപുരം, ആലപ്പുഴ സ്റ്റേഷനുകളില്‍ നിന്ന് ചെന്നൈക്ക് പോകുന്ന ട്രെയിനുകളുടെ സമയത്തില്‍ മാറ്റം

തിരുവനന്തപുരം സെന്‍ട്രല്‍, ആലപ്പുഴ സ്റ്റേഷനുകളില്‍ നിന്ന് ചെന്നൈയിലേക്ക് പുറപ്പെടുന്ന ട്രെയിനുകളുടെ സമയത്തില്‍ മാറ്റം വരുത്തി.

തിരുവനന്തപുരം: തിരുവനന്തപുരം സെന്‍ട്രല്‍, ആലപ്പുഴ സ്റ്റേഷനുകളില്‍ നിന്ന് ചെന്നൈയിലേക്ക് പുറപ്പെടുന്ന ട്രെയിനുകളുടെ സമയത്തില്‍ മാറ്റം വരുത്തി.

ട്രെയിന്‍ നമ്പര്‍ 12698 തിരുവനന്തപുരം സെന്‍ട്രല്‍- ചെന്നൈ പ്രതിവാര സൂപ്പര്‍ഫാസ്റ്റ് എക്‌സ്പ്രസ് ശനിയാഴ്ച രാത്രി എട്ടിന് പുറപ്പെട്ട് ഞായറാഴ്ച ഉച്ചയ്ക്ക് 12. 15ന് ചെന്നൈയിലെത്തും. 20മിനിറ്റ് നേരത്തെയാണ് ട്രെയിന്‍ പുറപ്പെടുക. ഇത് ജൂണ്‍ പതിമൂന്ന് മുതല്‍ പ്രാബല്യത്തില്‍ വരും.

ദിവസേന ചെന്നൈയിലേക്ക് പോകുന്ന ട്രെയിന്‍ നനമ്പര്‍ 22639 ചെന്നൈ സെന്‍ട്രല്‍- ആലപ്പുഴ സൂപ്പര്‍ഫാസ്റ്റ് എക്‌സ്പ്രസ് ചെന്നൈയില്‍ നിന്ന് രാത്രി 8.55ന് പുറപ്പെടും. ചെന്നൈയില്‍ നിന്ന് പുറപ്പെടുന്ന സമയം പത്തുമിനിറ്റ് നേരത്തെയാക്കി. ജൂണ്‍ 11മുതല്‍ ഇത് നിലവില്‍വരും.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com