തോക്കുകൾ കാണാതായിട്ടില്ല, സിഎജി റിപ്പോർട്ട് തള്ളി ക്രൈംബ്രാഞ്ച്; വെടിയുണ്ടകൾ കാണാതായതിൽ അന്വേഷണം

സിഎജി റിപ്പോർട്ടിൽ പരാമർശിക്കുന്ന പോലെ എസ്എപി ക്യാമ്പിൽ നിന്ന് തോക്കുകൾ കാണാതായിട്ടില്ലെന്ന് ക്രൈംബ്രാഞ്ച് മേധാവി ടോമിൻ ജെ തച്ചങ്കരി
തോക്കുകൾ കാണാതായിട്ടില്ല, സിഎജി റിപ്പോർട്ട് തള്ളി ക്രൈംബ്രാഞ്ച്; വെടിയുണ്ടകൾ കാണാതായതിൽ അന്വേഷണം

തിരുവനന്തപുരം: സിഎജി റിപ്പോർട്ടിൽ പരാമർശിക്കുന്ന പോലെ എസ്എപി ക്യാമ്പിൽ നിന്ന് തോക്കുകൾ കാണാതായിട്ടില്ലെന്ന് ക്രൈംബ്രാഞ്ച് മേധാവി ടോമിൻ ജെ തച്ചങ്കരി. 647 തോക്കുകൾ ക്യാമ്പിൽ സൂക്ഷിച്ചിട്ടുണ്ടെന്നും 13 എണ്ണം മണിപ്പൂർ ബറ്റാലിയന്‍റെ കൈവശമുണ്ടെന്നും അദ്ദേഹം പറഞ്ഞു. തോക്കുകൾ പരിശോധിച്ച ശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.

കേരളാ ​പൊ​ലീ​സി​​​ന്‍റെ 25 തോ​ക്കു​ക​ളും 12,061 വെ​ടി​യു​ണ്ട​ക​ളും കാ​ൺ​മാ​നി​​ല്ലെ​ന്നാണ് നിയമസഭയിൽ വച്ച സിഎജി റിപ്പോർട്ടിലെ കണ്ടെത്തൽ. വെടിയുണ്ടകൾ കാണാതായ സംഭവത്തിൽ അന്വേഷണം നടത്തുമെന്ന് തച്ചങ്കരി പറഞ്ഞു. രണ്ട് മാസത്തിനുള്ളിൽ കുറ്റപത്രം സമർപ്പിക്കും. വെടിയുണ്ടകൾ കാണാതായ സംഭവത്തിൽ സാധാരണ പൊലീസ് ഉദ്യോഗസ്ഥരാണ് പ്രതികളായത്. ഉന്നതരായ പൊലീസ് ഉദ്യോഗസ്ഥർക്കും സംഭവത്തിൽ പങ്കുണ്ട്. ആയുധങ്ങളെ കുറിച്ച് കൃത്യമായ രജിസ്റ്റർ സൂക്ഷിക്കാത്തവർക്കെതിരെ നടപടി സ്വീകരിക്കുമെന്നും ടോമിൻ ജെ തച്ചങ്കരി പറഞ്ഞു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com