പൊതുസ്ഥലത്ത് തുപ്പി: അഞ്ചുപേര്‍ക്കെതിരെ കേസ്; മൂന്നു കടകള്‍ക്ക് നോട്ടീസ്, റോഡ് വൃത്തികേടാക്കുന്നവരെ കുടുക്കാന്‍ ബത്തേരി നഗരസഭ

പൊതുസ്ഥലങ്ങളില്‍ തുപ്പി വൃത്തികേടാക്കുന്നവരെ പിടികൂടി സുല്‍ത്താന്‍ ബത്തേരി നഗരസഭ.
പൊതുസ്ഥലത്ത് തുപ്പി: അഞ്ചുപേര്‍ക്കെതിരെ കേസ്; മൂന്നു കടകള്‍ക്ക് നോട്ടീസ്, റോഡ് വൃത്തികേടാക്കുന്നവരെ കുടുക്കാന്‍ ബത്തേരി നഗരസഭ

കല്‍പ്പറ്റ: പൊതുസ്ഥലങ്ങളില്‍ തുപ്പി വൃത്തികേടാക്കുന്നവരെ പിടികൂടി സുല്‍ത്താന്‍ ബത്തേരി നഗരസഭ. കഴിഞ്ഞ ദിവസം ബത്തേരി ടൗണിലെ റോഡില്‍ തുപ്പിയ അഞ്ചുപേര്‍ക്കെതിരെ പൊലീസ് കേസെടുത്തു്. പഴയ ബസ് സ്റ്റാന്‍ഡ്, ചുങ്കം ജങ്ഷന്‍, എംജി റോഡ്, മാര്‍ക്കറ്റ് റോഡ് എന്നിവിടങ്ങളില്‍ നടത്തിയ പരിശോധനയിലാണ് ഇവരെ പിടികൂടിയത്. നഗരസഭാ ആരോഗ്യവിഭാഗവും ബത്തേരി പൊലീസും സംയുക്തമായാണ് നടപടി തുടങ്ങിയിട്ടുള്ളത്.

മുന്നറിയിപ്പ് വകവെക്കാതെ, വെറ്റില മുറുക്കാന്‍ ചില്ലറയായി വില്‍പ്പന നടത്തുകയും കടയുടെ മുന്‍വശം മുറുക്കി തുപ്പി വൃത്തിഹീനമാക്കുകയും ചെയ്തതിന്റെ പേരില്‍ മൂന്നു കടകള്‍ക്കുനേരെയും നഗരസഭാ നടപടിയെടുത്തു. കടയുടമകളില്‍നിന്ന് പിഴയീടാക്കുന്നതിനായി നോട്ടീസ് നല്‍കിയിട്ടുണ്ട്. തുപ്പി വൃത്തികേടാക്കുന്നവരില്‍നിന്ന് നഗരസഭ 500 രൂപയാണ് പിഴ ഈടാക്കുന്നത്.

അതേസമയം, പൊലീസ് കേസെടുത്താന്‍ 2000 രൂപവരെ കോടതിയില്‍ പിഴയൊടുക്കേണ്ടിവരും. വരുംദിവസങ്ങളിലും തുടര്‍ച്ചയായി ടൗണില്‍ പരിശോധന നടത്തുമെന്ന് നഗരസഭാധികൃതര്‍ അറിയിച്ചു. പൊതുസ്ഥലങ്ങളില്‍ തുപ്പുന്നവര്‍ക്കും മലമൂത്രവിസര്‍ജനം നടത്തുന്നവര്‍ക്കുംനേരെ നടപടി സ്വീകരിക്കാന്‍ കഴിഞ്ഞ ജനുവരിയിലാണ് നഗരസഭാ കൗണ്‍സില്‍ തീരുമാനമെടുത്തത്. കേരള മുനിസിപ്പല്‍ ആക്ട് 341 പ്രകാരമാണ് പിഴ ഈടാക്കുന്നത്.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com