റേഷന്‍ കൊള്ളയില്‍ ട്വിസ്റ്റ്; 257 ചാക്ക് ധാന്യങ്ങള്‍ കടത്തിയത് കടയുടമ; വ്യാജപരാതിയില്‍ അറസ്റ്റ്

മാനന്തവാടി മൊതക്കരയില്‍ 257 ചാക്ക് ഭക്ഷണധാന്യങ്ങള്‍ മോഷണം പോയെന്ന് വ്യാജപരാതി നല്‍കിയ റേഷന്‍ കട  ഉടമ അറസ്റ്റില്‍
റേഷന്‍ കൊള്ളയില്‍ ട്വിസ്റ്റ്; 257 ചാക്ക് ധാന്യങ്ങള്‍ കടത്തിയത് കടയുടമ; വ്യാജപരാതിയില്‍ അറസ്റ്റ്

വയനാട: മാനന്തവാടി മൊതക്കരയില്‍ 257 ചാക്ക് ഭക്ഷണധാന്യങ്ങള്‍ മോഷണം പോയെന്ന് വ്യാജപരാതി നല്‍കിയ റേഷന്‍കട  ഉടമ അറസ്റ്റില്‍. വെള്ളമുണ്ട മൊതക്കര വാഴയില്‍ അഷറഫാണ് അറസ്റ്റിലായത്. 239ചാക്ക് അരിയും 18 ചാക്ക് ഗോതമ്പും മോഷണം പോയെന്നായിരുന്നു പരാതി.കഴിഞ്ഞ മാസം ജനുവരി 22നായിരുന്നു പരാതിക്ക് ആസ്പദമായ സംഭവം

രണ്ട് മുറികളിലായി സൂക്ഷിച്ച റേഷന്‍ സാധനങ്ങളാണ് മോഷണം പോയതെന്നായിരുന്നു ഇയാള്‍ വെള്ളമുണ്ട പൊലീസില്‍ നല്‍കിയ പരാതിയില്‍ പറഞ്ഞത്. രണ്ട് മുറികളുള്ള കടയില്‍ ഒരു മുറിയുടെ പൂട്ട് പൊളിച്ച ശേഷമാണ് മോഷ്ടാവ് അരിയും ഗോതമ്പും കൊണ്ടു പോയത്. അവ അടുത്തയാഴ്ച്ച വിതരണം ചെയ്യാനുള്ളതായിരുന്നുവെന്നും അഷറഫ് പൊലീസിനോട് പറഞ്ഞിരുന്നു. മുറിയില്‍ അഞ്ച് ചാക്ക് അരി മാത്രമാണ് ബാക്കിവെച്ചതെന്നും മോഷ്ടാവ് 257 ചാക്ക് സാധനങ്ങള്‍ കടത്തിക്കൊണ്ട് പോയെന്നും കടയുടമ പൊലീസില്‍ നല്‍കിയ പരാതിയില്‍ പറയുന്നു.

ജനുവരി 22 ബുധനാഴ്ച രാത്രി എട്ട് മണിയോടെയാണ് അഷ്‌റഫ് കടപൂട്ടി വീട്ടിലേക്ക് മടങ്ങിയത്. രാത്രി 11 മണിയോടെ എട്ടേനാല് എന്ന പ്രദേശത്ത്  നിന്ന് ഫുട്‌ബോള്‍ കളി കണ്ട് നിരവധി പേര്‍ ഇതുവഴി കടന്നു പോയിരുന്നു. അതിനാല്‍ പുലര്‍ച്ചെയോടെയാണ് മോഷണം നടന്നതെന്നുമായിരുന്നു പൊലീസിന്റെ പ്രാഥമിക നിഗമനം. എന്നാല്‍ കടയുടമയുടെ പരാതിയില്‍ പറഞ്ഞ കാര്യങ്ങള്‍ വിശ്വാസ യോഗ്യമല്ലെന്ന് ഒരു വിഭാഗം അഭിപ്രായപ്പെട്ടിരുന്നു

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com