കല്ല് തെറിപ്പിച്ച് പുല്ലുവെട്ടി യന്ത്രം; വഴിയാത്രക്കാരന് കാഴ്ച നഷ്ടമായി

By സമകാലിക മലയാളം ഡെസ്‌ക്‌  |   Published: 18th February 2020 08:05 AM  |  

Last Updated: 18th February 2020 08:05 AM  |   A+A-   |  

lost eyesight

 

അങ്കമാലി: യന്ത്രം ഉപയോഗിച്ച് പുല്ലുവെട്ടുന്നതിന് ഇടയില്‍ കണ്ണില്‍ കല്ല് തെറിച്ചുകൊണ്ട് വഴിയാത്രക്കാരന് കാഴ്ച നഷ്ടപ്പെട്ടു. വൈക്കം ചെമ്പ് കുലശേഖരമംഗലം കത്തനാക്കുറ്റ് വീട്ടില്‍ സാബു എബ്രഹാം(45)നാണ് കാഴ്ച നഷ്ടമായത്. 

റോഡരികിനോട് ചേര്‍ന്നുള്ള പറമ്പില്‍ യന്ത്രം ഉപയോഗിച്ച് പുല്ലുവെട്ടുന്നതിന് ഇടയില്‍ അതുവഴി നടന്നു പോവുകയായിരുന്ന സാബുവിന്റെ വലത് കണ്ണില്‍ കല്ലിന്റെ ചീള് തെറിച്ച് കൊണ്ടു. ജനുവരി 10ാം തിയതിയാണ് സംഭവം. 

ആദ്യം വൈക്കം താലൂക്ക് ആശുപത്രിയിലും പിന്നീട് കോട്ടയം മെഡിക്കല്‍ കോളെജിലും ചികിത്സ തേടി. കോട്ടയത്ത് വെച്ച് ശസ്ത്രക്രിയ നടത്തി. എന്നാല്‍ കാഴ്ച തകരാര്‍ പരിഹരിക്കാന്‍ കഴിയാത്തതിനെ തുടര്‍ന്ന് മധുര അരവിന്ദ് ആശുപത്രിയിലേക്ക് മാറ്റി. 

കാഴ്ച വീണ്ടെടുക്കുന്നതില്‍ പുരോഗതി ഇല്ലാതെ വന്നതിനൊപ്പം, കണ്ണില്‍ അണുബാധ രൂക്ഷമാവുകയും ചെയ്തു. ഇതോടെ സാബുവിനെ അങ്കമാലി ലിറ്റില്‍ ഫ്‌ലവര്‍ ആശുപത്രിയിലേക്കെത്തിച്ചു. കൂടുതല്‍ സങ്കീര്‍ണതകള്‍ ഒഴിവാക്കാന്‍ നേത്ര ഗോളം നീക്കം ചെയ്യുകയാണ് പ്രതിവിധിയെന്ന് ഡോക്ടര്‍മാര്‍ പറയുന്നു.കണ്ണിന്റെ വൈര്യൂപം ഒഴിവാക്കാന്‍ ഇനി കൃത്രിമ കണ്ണ് വെക്കും.