ഉറങ്ങിക്കിടന്ന അമ്മായിയമ്മയെ പൂട്ടിയിട്ടു; 30കാരി കാമുകനൊപ്പം നാടുവിട്ടു; യുവതി പിടിയില്‍

By സമകാലിക മലയാളം ഡെസ്‌ക്  |   Published: 19th February 2020 08:14 PM  |  

Last Updated: 19th February 2020 08:14 PM  |   A+A-   |  

arrest

 

കോഴിക്കോട്: അമ്മായി അമ്മയെ വീട്ടില്‍ പൂട്ടിയിട്ട് യുവതി മകളുമായി നാടുവിട്ടു. അഞ്ചു വയസുകാരിയായ മകളുമായി നാടുവിട്ട യുവതിയെ ആണ്‍ സുഹൃത്തിനൊപ്പം കണ്ടെത്തി. പയ്യന്നൂര്‍ രാമന്തളി സ്വദേശിയായ മുപ്പത്തിയാറുകാരനൊപ്പമാണ് യുവതിയെ പോലീസ് കണ്ടെത്തിയത്.

യുവാവ് വിവാഹിതനാണ്. ആ ബന്ധത്തില്‍ ഒരു കുട്ടിയുമുണ്ട്. ഭര്‍ത്താവിനൊപ്പം വിദേശത്തായിരുന്ന യുവതി കഴിഞ്ഞയാഴ്ചയാണ് നാട്ടില്‍ എത്തിയത്. ഞായറാഴ്ച ഭര്‍തൃമാതാവ് ഉറങ്ങിക്കിടക്കുമ്പോഴാണ് യുവതി അവരെ പൂട്ടിയിട്ട ശേഷം ആണ്‍ സുഹൃത്തിനൊപ്പം പോയത്. 

വിദേശത്ത് യുവതിയുടെ മകള്‍ പഠിച്ചിരുന്ന സ്‌കൂളിലെ ബസിന്റെ
ഡ്രൈവറായിരുന്നു യുവാവ്. ഭര്‍തൃമാതാവിനെ പൂട്ടിയിട്ട് കടന്നുകളഞ്ഞ യുവതിയെ കാണാതായതോടെ ബന്ധുക്കള്‍ പോലീസില്‍ പരാതി നല്‍കി. മൊബൈല്‍ ഫോണ്‍ കേന്ദ്രീകരിച്ച് പോലീസ് നടത്തിയ അന്വേഷണത്തിലാണ് യുവതി പയ്യന്നൂരിലുണ്ടെന്ന വിവരം ലഭിച്ചത്. പയ്യന്നൂര്‍ പോലീസ് യുവതിയെ വളയം പൊലീസിന് കൈമാറി. യുവതിയെയും യുവാവിനെയും വൈദ്യപരിശോധനക്ക് ശേഷം മജിസ്‌ട്രേറ്റിന് മുന്നില്‍ ഹാജരാക്കി.