തലസ്ഥാന ന​ഗ​രം ഇനി 24 മണിക്കൂറും സുരക്ഷിതം; മറ്റിടങ്ങളിലും ഉടൻ

24 മണിക്കൂറും സജീവമാകാൻ തിരുവനന്തപുരം ന​ഗരമൊരുങ്ങുന്നു
തലസ്ഥാന ന​ഗ​രം ഇനി 24 മണിക്കൂറും സുരക്ഷിതം; മറ്റിടങ്ങളിലും ഉടൻ

തിരുവനന്തപുരം: 24 മണിക്കൂറും സജീവമാകാൻ തിരുവനന്തപുരം ന​ഗരമൊരുങ്ങുന്നു. സജീവമാകുന്ന ന​ഗരം സുരക്ഷിതവുമായിരിക്കും. നിരത്തുകളും കച്ചവട സ്ഥാപനങ്ങളും കോര്‍പറേഷന്‍ നിശ്ചയിക്കുന്ന പ്രത്യേക പ്രദേശങ്ങളില്‍ ആരംഭിക്കാനുള്ള പദ്ധതിയാണ് ന​ഗരത്തിൽ ആരംഭിക്കുന്നത്. പദ്ധതി ആരംഭിക്കാൻ മന്ത്രിസഭാ യോഗത്തിൽ തീരുമാനമായി.

ഈ പദ്ധതി മറ്റ് പ്രധാന നഗരങ്ങളിലും 2020 ഏപ്രിലിൽ തന്നെ ആരംഭിക്കാന്‍ ബന്ധപ്പെട്ടവർക്ക് നിര്‍ദേശം നല്‍കും. സുരക്ഷിതമായും മെച്ചപ്പെട്ട രീതിയിലും ഇത് നടപ്പാക്കുന്നുവെന്നു ഉറപ്പുവരുത്താന്‍ വിവിധ വകുപ്പുകളിലെ ഉദ്യോ​​ഗസ്ഥരുൾപ്പെടുന്ന സ്ഥിരം സമിതിക്ക് രൂപീകരിക്കുമെന്നും മുഖ്യമന്ത്രി ഫെയ്സ്ബുക്കിലിട്ട കുറിപ്പിൽ വ്യക്തമാക്കുന്നു.

കുറിപ്പിന്റെ പൂർണ രൂപം

24 മണിക്കൂറും സജീവമാകുന്ന സുരക്ഷിത കേന്ദ്രമാകാൻ തിരുവനന്തപുരം നഗരം ഒരുങ്ങുന്നു. നിരത്തുകളും കച്ചവടസ്ഥാപനങ്ങളും കോര്‍പ്പറേഷന്‍ നിശ്ചയിക്കുന്ന പ്രത്യേക പ്രദേശങ്ങളില്‍ ആരംഭിക്കാന്‍ മന്ത്രിസഭായോഗം തീരുമാനിച്ചു.

സുരക്ഷിതമായും മെച്ചപ്പെട്ട രീതിയിലും ഇത് നടപ്പാക്കുന്നുവെന്നു ഉറപ്പുവരുത്താന്‍ ടൂറിസം, പോലീസ്, തദ്ദേശസ്വയംഭരണ വകുപ്പ്, തൊഴില്‍ വകുപ്പ്, തിരുവനന്തപുരം കോര്‍പ്പറേഷന്‍ എന്നിവയിലെ ഉദ്യോഗസ്ഥരുടെ ഒരു സ്ഥിരം സമിതി സര്‍ക്കാര്‍ തലത്തില്‍ രൂപീകരിക്കും.
മറ്റ് പ്രധാന നഗരങ്ങളിലും ഈ പദ്ധതി 2020 ഏപ്രിലിൽ തന്നെ ആരംഭിക്കാന്‍ ബന്ധപ്പെട്ട നഗരങ്ങള്‍ക്ക് നിര്‍ദേശം നല്‍കും.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com