രാക്ഷസ കൊന്ന കാര്‍ന്നുതിന്നത് 45 ചതുരശ്ര കിലോമീറ്റര്‍ വനം; സെന്നയെന്ന അധിനിവേശ സസ്യം പടരുന്നു

കേരള വനംവകുപ്പ് നിയോഗിച്ച ഫേണ്‍സ് കണ്‍സര്‍വേഷന്‍ സൊസൈറ്റി നടത്തിയ പഠനത്തിലാണ് ആശങ്ക നിറക്കുന്ന വിവരങ്ങള്‍
രാക്ഷസ കൊന്ന കാര്‍ന്നുതിന്നത് 45 ചതുരശ്ര കിലോമീറ്റര്‍ വനം; സെന്നയെന്ന അധിനിവേശ സസ്യം പടരുന്നു

തൃശൂര്‍: വയനാട് മുത്തങ്ങ വന്യജീവി സങ്കേതത്തിലെ 45 ചതുരശ്ര കിലോമീറ്റര്‍ വനത്തില്‍ അധിനിവേശ സസ്യമായ രാക്ഷസക്കൊന്ന(സെന്ന സ്‌പെക്ടാബിലിസ്). കാടിന് കാര്‍ന്നുതിന്നുന്ന അധിനിവേശ സസ്യമാണ് ഇവിടെ പിടിമുറുക്കിയത്. 

കേരള വനംവകുപ്പ് നിയോഗിച്ച ഫേണ്‍സ് കണ്‍സര്‍വേഷന്‍ സൊസൈറ്റി നടത്തിയ പഠനത്തിലാണ് ആശങ്ക നിറക്കുന്ന വിവരങ്ങള്‍. അധിനിവേശ സസ്യത്തിന്റെ പൂര്‍ണമായ ഉന്മൂലനം മാത്രമാണ് ഇവിടെ പരിഹാരം. എന്നാല്‍, ഇത്രയും സ്ഥലത്തെ അധിനിവേശസസ്യത്തെ ഇല്ലാതാക്കാന്‍ 500 കോടി രൂപയും, 12 കൊല്ലത്തോളം നീണ്ടു നില്‍ക്കുന്ന അധ്വാനവും വേണമെന്നാണ് കണക്കാക്കുന്നത്. 

2013ല്‍ അഞ്ച് ചതിരശ്ര കിലോമീറ്ററാണ് ഇവിടെ അധിനിവേശസസ്യമുണ്ടായിരുന്നത്. ഇത് ഏഴ് കൊല്ലം കൊണ്ട് 45ലേക്ക് എത്തി. തേക്കടി, അട്ടപ്പാടി എന്നിവിടങ്ങളിലും ഈ സസ്യം വളരുന്നതായി വനഗവേഷണ സ്ഥാപനത്തിലെ ശാസ്ത്രജ്ഞര്‍ കണ്ടെത്തി. 

രാക്ഷസക്കൊന്ന, മഞ്ഞക്കൊന്ന, സ്വര്‍ണക്കൊന്ന എന്നീ പേരുകളില്‍ അറിയപ്പെടുന്ന ഇവക്കിടയില്‍ മറ്റൊരു ചെടിയും വളരില്ല. കുറ്റിച്ചെടികള്‍ ഇല്ലാതാക്കിയ ഭൂമി പോലെയാവും ഇത് നില്‍ക്കുന്ന പ്രദേശം. ഇതുമൂലം ഭക്ഷണം ഇല്ലാതാവുമ്പോള്‍ പക്ഷികളും മൃഗങ്ങളും ഈ പ്രദേശം വിടും. മുത്തങ്ങ ഫോറസ്റ്റ് ഓഫീസിന്റെ പരിസരത്ത് 1986ല്‍ കര്‍ണാടകത്തില്‍ നിന്നെത്തിച്ച് നട്ട എട്ടു ചെടികളുടെ തുടര്‍ച്ചയാണ് ഇപ്പോള്‍ ഇവിടെ കാണുന്നത്.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com