വാക്ക് പാലിച്ച് പിണറായി മന്ത്രിസഭ; ഇതാദ്യം, 195കായിക താരങ്ങള്‍ നാളെ സര്‍ക്കാര്‍ ജോലിയില്‍ പ്രവേശിക്കും

ചരിത്രത്തില്‍ ആദ്യമായാണ് ഇത്രയധികം പേര്‍ക്ക് ഒരുമിച്ച് സ്‌പോര്‍ട്‌സ് ക്വാട്ടയില്‍ സര്‍ക്കാര്‍ ജോലി ലഭിക്കുന്നത്
വാക്ക് പാലിച്ച് പിണറായി മന്ത്രിസഭ; ഇതാദ്യം, 195കായിക താരങ്ങള്‍ നാളെ സര്‍ക്കാര്‍ ജോലിയില്‍ പ്രവേശിക്കും

തിരുവവനന്തപുരം: 195 കായിക താരങ്ങള്‍ കൂടി സര്‍ക്കാര്‍ ജോലിയില്‍ പ്രവേശിക്കും. നാളെ തിരുവനന്തപുരത്ത് നടക്കുന്ന ചടങ്ങില്‍ ഇവര്‍ക്കുള്ള നിയമന ഉത്തരവ് കൈമാറും. ചരിത്രത്തില്‍ ആദ്യമായാണ് ഇത്രയധികം പേര്‍ക്ക് ഒരുമിച്ച് സ്‌പോര്‍ട്‌സ് ക്വാട്ടയില്‍ സര്‍ക്കാര്‍ ജോലി ലഭിക്കുന്നത്.

ഹോക്കി താരം പി ആര്‍ ശ്രീജേഷിന് പ്രത്യേക പരിഗണനയില്‍ നേരത്തെ നിയമനം നല്‍കിയിരുന്നു. കേരളത്തിനായി സന്തോഷ് ട്രോഫി കിരീടം നേടിയ ടീമിലുണ്ടായിരുന്ന 11 പേര്‍ക്ക് പൊതുവിദ്യാഭ്യാസ വകുപ്പിലും, മറ്റു 58 കായികതാരങ്ങള്‍ക്ക് കേരള പൊലീസിലും അടുത്തിടെ നിയമനം നല്‍കി. അതത് വര്‍ഷങ്ങളിലെ ബാക്കി വന്ന ഒഴിവുകളിലേക്ക് നിയമനത്തിന് വൈകാതെ നടപടി സ്വീകരിക്കും. ഓരോ വര്‍ഷത്തെയും ഒഴിവുകളിലേക്ക് പരിഗണിക്കാന്‍ നേരത്തെ നല്‍കിയ അപേക്ഷകള്‍ പരിശോധിച്ച് സെലക്ഷന്‍ കമ്മിറ്റി പുതിയ റാങ്ക് ലിസ്റ്റ് തയ്യാറാക്കും.

201014 കാലയളവിലെ സ്‌പോര്‍ട്‌സ് ക്വാട്ട നിയമനത്തിനായി പ്രസിദ്ധീകരിച്ച റാങ്ക് പട്ടികയില്‍ നിന്നാണ് ഇപ്പോള്‍ നിയമനം നടക്കുന്നത്. ഒരു വര്‍ഷം 50 പേരെ വച്ച് 250 പേര്‍ക്ക് 5 വര്‍ഷത്തിനകം സ്‌പോര്‍ട്ട്‌സ് ക്വാട്ട വഴി തൊഴില്‍ നല്‍കണം എന്നതാണ് നിബന്ധന. 201116 കാലത്ത് ഇതു മുടങ്ങിയിരുന്നു. എല്‍ഡിഎഫ് സര്‍ക്കാര്‍ അധികാരത്തിലേറിയതിനു ശേഷം സര്‍ക്കാര്‍ സര്‍വീസില്‍ പ്രവേശിക്കുന്ന കായികതാരങ്ങളുടെ എണ്ണം ഇതോടെ 440 ആകും.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com