വെടിയുണ്ട കാണാതായത് അന്വേഷിക്കാൻ പ്രത്യേക സംഘം : ഐജി എസ് ശ്രീജിത്തിന് ചുമതല ; അന്വേഷണം ഏഴുഘട്ടങ്ങളായി തിരിച്ച്

രണ്ട് മാസത്തിനുള്ളിൽ അന്വേഷണം പൂർത്തിയാക്കാനാണ് നിർദ്ദേശം
വെടിയുണ്ട കാണാതായത് അന്വേഷിക്കാൻ പ്രത്യേക സംഘം : ഐജി എസ് ശ്രീജിത്തിന് ചുമതല ; അന്വേഷണം ഏഴുഘട്ടങ്ങളായി തിരിച്ച്

തിരുവനന്തപുരം:  പൊലിസിന്റെ വെടിയുണ്ടകൾ കാണാതായ സംഭവത്തിൽ അന്വേഷണത്തിന് ക്രൈംബ്രാഞ്ച് പ്രത്യേക സംഘത്തെ നിയോഗിച്ചു. എഡിജിപി ടോമിൻ തച്ചങ്കരിയുടെ മേൽനോട്ടത്തിൽ ഐജി എസ് ശ്രീജിത്ത് അന്വേഷണത്തിന് നേതൃത്വം നൽകും. വെടിയുണ്ടകൾ കാണാതായ 22 വർഷത്തെ 7 ഘട്ടങ്ങളായി തിരിച്ചാണ് അന്വേഷണം നടത്തുക. ക്രൈം ബ്രാഞ്ച് എസ്‌പി നവാസാണ് അന്വേഷണ ഉദ്യോഗസ്ഥൻ. രണ്ട് മാസത്തിനുള്ളിൽ അന്വേഷണം പൂർത്തിയാക്കാനാണ് നിർദ്ദേശം.

കേരളാ പൊലീസിന്‍റെ ആയുധശേഖരത്തിൽ നിന്ന് വൻതോതിൽ വെടിക്കോപ്പുകളും ഉണ്ടകളും റൈഫിളുകളും കാണാതായെന്നാണ് സിഎജിയുടെ കണ്ടെത്തല്‍. 12,061 വെടിയുണ്ടകളുടെ കുറവാണ് കണ്ടെത്തിയിരിക്കുന്നത്. കാണാതായവയ്ക്ക് പകരം വ്യാജ വെടിയുണ്ടകൾ വയ്ക്കുകയും സംഭവം മറച്ചു വയ്ക്കാൻ ഉദ്യോഗസ്ഥർ ശ്രമിക്കുകയും ചെയ്തു. രേഖകൾ തിരുത്തി കുറ്റക്കാരെ സംരക്ഷിക്കാനാണ് ബന്ധപ്പെട്ട ഉദ്യോഗസ്ഥർ ശ്രമിച്ചതെന്നും സിഎജി കണ്ടെത്തിയിട്ടുണ്ട്.

വെടിയുണ്ടകൾ കാണാതായതിൽ ക്രമക്കേടുണ്ടെന്നാണ് ക്രൈംബാഞ്ചിന്റെ നി​ഗമനം. ഇതേത്തുടർന്നാണ് വിശദമായ അന്വേഷണത്തിന് പ്രത്യേക സംഘത്തെ നിയോ​ഗിച്ചത്.  തിരുവനന്തപുരം യൂണിറ്റിനാണ് അന്വേഷണ ചുമതലയെങ്കിലും മറ്റ് ജില്ലകളിൽ നിന്നുള്ളവരെയും ആവശ്യമെങ്കിൽ സംഘത്തിൽ  ഉൾപ്പെടുത്തും. സിഎജി റിപ്പോർട്ടിൽ പറഞ്ഞ തോക്കുകൾ കാണാതായിട്ടില്ലെന്ന് സ്ഥിരീകരിച്ചതോടെ ഇനി അക്കാര്യത്തിൽ അന്വേഷണം വേണ്ടെന്നാണ് ക്രൈംബ്രാഞ്ച് തീരുമാനം.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com