സാമൂഹിക സുരക്ഷാ പെന്‍ഷന്‍ ലഭിക്കണോ ?; പ്രായം തെളിയിക്കാന്‍ ആധാര്‍ ഇനി പറ്റില്ല

ആധാര്‍ വയസ്സ് തെളിയിക്കാന്‍ ഉപയോഗിക്കാമെന്ന മുന്‍ ഉത്തരവ് സര്‍ക്കാര്‍ തിരുത്തി
സാമൂഹിക സുരക്ഷാ പെന്‍ഷന്‍ ലഭിക്കണോ ?; പ്രായം തെളിയിക്കാന്‍ ആധാര്‍ ഇനി പറ്റില്ല

തിരുവനന്തപുരം : സാമൂഹിക സുരക്ഷാ പെന്‍ഷന്‍ അപേക്ഷകര്‍ക്ക് ആധാര്‍ വയസ്സ് തെളിയിക്കാനുള്ള രേഖയല്ലെന്ന് സര്‍ക്കാര്‍. ആധാര്‍ വയസ്സ് തെളിയിക്കാന്‍ ഉപയോഗിക്കാമെന്ന മുന്‍ ഉത്തരവ് തിരുത്തി. മറ്റ് രേഖകള്‍ ഇല്ലെങ്കില്‍ ഡോക്ടര്‍ സര്‍ട്ടിഫിക്കറ്റ് നല്‍കുന്ന രീതി നിര്‍ത്തിയാണ് ആധാര്‍ അവലംബിക്കാന്‍ തീരുമാനിച്ചത്.

എന്നാല്‍ ആധാര്‍ വയസ്സുതെളിയിക്കാനുള്ള രേഖയായി ഉപയോഗിക്കാന്‍ പാടില്ലെന്ന് യുഐഎഐ അറിയിച്ച സാഹചര്യത്തിലാണ് സര്‍ക്കാര്‍ മുന്‍ ഉത്തരവ് തിരുത്തിയത്. ഇതോടെ റേഷന്‍ കാര്‍ഡ്, ഡ്രൈവിങ് ലൈസന്‍സ്, പാസ്‌പോര്‍ട്ട്, സ്‌കൂള്‍ സര്‍ട്ടിഫിക്കറ്റ് എന്നിവ പ്രായം തെളിയിക്കാനുള്ള രേഖയായി അംഗീകരിക്കും.

ഈ രേഖകള്‍ ഒന്നും ഇല്ലാത്തവര്‍, വയസ്സ് തെളിയിക്കാന്‍ രേഖകളൊന്നും ഇല്ലെന്ന് സ്വയം സാക്ഷ്യപ്പെടുത്തി ഡോക്ടറുടെ സര്‍ട്ടിഫിക്കറ്റും ഹാജരാക്കണം. ഇത് രേഖയായി കണക്കാക്കും. ഈ വ്യവസ്ഥ ദുരുപയോഗം ചെയ്താല്‍ കൈപ്പറ്റിയ തുക തിരിച്ചുപിടിക്കും. ഭാവിയില്‍ സര്‍ക്കാരില്‍ നിന്നും ഒരുവിധ ധനസഹായങ്ങള്‍ക്കും അര്‍ഹതയുണ്ടാകില്ലെന്നും ധനസെക്രട്ടറിയുടെ ഉത്തരവില്‍ വ്യക്തമാക്കുന്നു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com