ജോണി നെല്ലൂർ, ജോസഫ് വിഭാ​ഗത്തിലേക്ക്; ലയന സമ്മേളനം 29ന് കൊച്ചിയിൽ

By സമകാലിക മലയാളം ഡെസ്‌ക്‌  |   Published: 20th February 2020 10:43 PM  |  

Last Updated: 20th February 2020 10:43 PM  |   A+A-   |  

pj

 

കൊച്ചി: കേരള കോണ്‍ഗ്രസ് ജോസഫ് വിഭാഗത്തോടൊപ്പം ലയിക്കാന്‍ കേരള കോൺ​ഗ്രസ് ജേക്കബ് നേതാവ് ജോണി നെല്ലൂർ തീരുമാനിച്ചതായി റിപ്പോർട്ടുകൾ. ജോണി നെല്ലൂരും അദ്ദേഹത്തെ പിന്തുണയ്ക്കുന്നവരും ജോസഫ് ​ഗ്രൂപ്പിൽ ലയിക്കുമെന്നാണ് പുറത്തു വരുന്ന വാർത്തകൾ. ഇതോടെ കേരള കോണ്‍ഗ്രസ് ജേക്കബിലും പിളര്‍പ്പ് യാഥാര്‍ഥ്യമാകും.

അതിനിടെ ജോണി നെല്ലൂര്‍ ലയന പ്രഖ്യാപനം നടത്തും മുന്‍പേ പിജെ ജോസഫ് തന്നെ കാര്യങ്ങൾ വെളിപ്പെടുത്തി രം​ഗത്തെത്തിയിരുന്നു. 29ന് കൊച്ചിയിലാണ് ലയന സമ്മേളനമെന്ന് ജോസഫ് പ്രഖ്യാപിച്ചു.

ജോസഫിന്‍റെ പ്രഖ്യാപനത്തെ ജോണി നെല്ലൂര്‍ തള്ളുന്നില്ല. അതേസമയം ഉന്നതാധികാര സമിതിയിലും സംസ്ഥാന കമ്മിറ്റിയിലും ചര്‍ച്ച ചെയ്ത ശേഷമേ ജോണി നെല്ലൂര്‍ ഔദ്യോഗിക പ്രഖ്യാപനം നടത്തൂ.