തിരുവനന്തപുരം സംസ്ഥാനത്തെ ആദ്യ 'ഉറങ്ങാ നഗരമാകുന്നു'; 24 മണിക്കൂറും സജീവമായ നഗര പദ്ധതിയുമായി സര്‍ക്കാര്‍

സംസ്ഥാനത്ത് 24 മണിക്കൂറും സജീവമായ നഗര പദ്ധതിയുമായി സര്‍ക്കാര്‍. ആദ്യഘട്ടമായി തിരുവനന്തപുരത്താണ് ഇതു നടപ്പാക്കുക.
തിരുവനന്തപുരം സംസ്ഥാനത്തെ ആദ്യ 'ഉറങ്ങാ നഗരമാകുന്നു'; 24 മണിക്കൂറും സജീവമായ നഗര പദ്ധതിയുമായി സര്‍ക്കാര്‍


തിരുവനന്തപുരം: സംസ്ഥാനത്ത് 24 മണിക്കൂറും സജീവമായ നഗര പദ്ധതിയുമായി സര്‍ക്കാര്‍. ആദ്യഘട്ടമായി തിരുവനന്തപുരത്താണ് ഇതു നടപ്പാക്കുക. തലസ്ഥാന നഗരിയില്‍ നഗരസഭ നിശ്ചയിക്കുന്ന പ്രദേശങ്ങളില്‍ രാത്രിയിലും സജീവമാകുന്ന നിരത്തുകളും തുറന്നിരിക്കുന്ന കച്ചവടസ്ഥാപനങ്ങളും സുരക്ഷയും ഒരുക്കാന്‍ മന്ത്രിസഭ തീരുമാനിച്ചു.

സംസ്ഥാനത്തെ മറ്റു പ്രധാന നഗരങ്ങളിലും പദ്ധതി വരുന്ന ഏപ്രിലില്‍ തുടങ്ങാന്‍ നിര്‍ദേശം നല്‍കും. ഇതിനായി ടൂറിസം, പൊലീസ്, തദ്ദേശഭരണ വകുപ്പ്, തൊഴില്‍ വകുപ്പ്, നഗരസഭ എന്നിവയിലെ ഉദ്യോഗസ്ഥര്‍ അടങ്ങുന്ന സ്ഥിരം സമിതി രൂപീകരിക്കും. ഐടി മേഖലയില്‍നിന്നുള്ളവരുമായി മുഖ്യമന്ത്രി പിണറായി വിജയന്‍ നടത്തിയ ചര്‍ച്ചയിലാണു കേരളത്തിലെ നഗരങ്ങളില്‍ രാത്രി ജീവിതമില്ലെന്ന പരാതി ഉയര്‍ന്നത്.  പബ്ബുകള്‍ അനുവദിക്കണമെന്ന ആവശ്യം നേരത്തേ അംഗീകരിച്ചിരുന്നു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com