പോക്സോ കേസ് പ്രതിയായ സംഗീത അധ്യാപകൻ തൂങ്ങിമരിച്ച നിലയിൽ ; സൂപ്രണ്ടും കൗൺസിലറും ഡ്രൈവറും ചേർന്ന് കുടുക്കിയതെന്ന് ആത്മഹത്യാക്കുറിപ്പ്

ലൈംഗിക ചൂഷണം നടത്തുന്നുവെന്ന് കുട്ടികള്‍ കൗണ്‍സിലര്‍ക്ക് രേഖാമൂലം എഴുതി നല്‍കുകയായിരുന്നു
പ്രതീകാത്മക ചിത്രം
പ്രതീകാത്മക ചിത്രം

കോട്ടയം: പോക്സോ കേസിൽ പ്രതി വീടിനു സമീപത്തെ പുരയിടത്തിൽ തൂങ്ങി മരിച്ചനിലയിൽ. പീഡനക്കേസിലെ പ്രതിയായ  ഏറ്റുമാനൂർ സര്‍ക്കാര്‍ മോഡൽ റസിഡൻഷ്യൽ സ്കൂളിലെ സംഗീതാധ്യാപകൻ നരേന്ദ്രബാബുവിനെയാണ് തൂങ്ങി മരിച്ചനിലയിൽ കണ്ടെത്തിയത്.  44 വയസുണ്ട്.

മൃതദേഹത്തിനും സമീപത്തുനിന്നും കണ്ടെടുത്ത ആത്ഹത്യാക്കുറിപ്പിൽ  സ്കൂളിലെ സൂപ്രണ്ടും കൗൺസിലറും ഡ്രൈവറും ചേർന്നു നടത്തിയ ഗൂഡാലോചനയെ തുടർന്നാണ് പോക്സോ കേസിൽ കുടുക്കിയതെന്ന്  ആരോപിക്കുന്നുണ്ട്. 16 വിദ്യാര്‍ത്ഥികളാണ് സംഗീത അധ്യാപകനായ നരേന്ദ്രബാബുവിനെതിരെ പരാതിയുമായി രംഗത്ത് വന്നത്. ലൈംഗിക ചൂഷണം നടത്തുന്നുവെന്ന് കുട്ടികള്‍ കൗണ്‍സിലര്‍ക്ക് രേഖാമൂലം എഴുതി നല്‍കുകയായിരുന്നു .

കൗൺസിലര്‍ പ്രധാന അധ്യാപകനെയും സീനിയര്‍ സൂപ്രണ്ടിനെയും വിവരം അറിയിച്ചെങ്കിലും അവര്‍ പൊലീസിനോട് പരാതിപ്പെടാൻ തയ്യാറായിരുന്നില്ല .രക്ഷിതാക്കളും കളക്ടറും നല്‍കിയ പരാതിയിലാണ് നരേന്ദ്ര ബാബുവിനെ പോക്സോ നിയമപ്രകാരം അറസ്റ്റ് ചെയ്തത്. സമാന പരാതി മുമ്പും ഉണ്ടായിരുന്നു എന്നും ആരോപണം ഉയര്‍ന്നിരുന്നു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com