പോക്‌സോ കേസ് പ്രതിയായ സ്‌കൂള്‍ സംഗീത അധ്യാപകന്‍ കോട്ടയത്ത് തൂങ്ങിമരിച്ച നിലയില്‍

സംഗീതാധ്യാപകന്‍ പീഡിപ്പിച്ച വിവരം സ്‌കൂളില്‍ നടന്ന കൗണ്‍സിലിങില്‍ വിദ്യാര്‍ഥികള്‍ തുറന്നുപറയുകയായിരുന്നു.
പോക്‌സോ കേസ് പ്രതിയായ സ്‌കൂള്‍ സംഗീത അധ്യാപകന്‍ കോട്ടയത്ത് തൂങ്ങിമരിച്ച നിലയില്‍


കോട്ടയം: പോക്‌സോ കേസ് പ്രതിയായ സംഗീതാധ്യാപകന്‍ മരിച്ചനിലയില്‍. ഏറ്റുമാനൂര്‍ സര്‍ക്കാര്‍ മോഡല്‍ റെസിഡന്‍ഷ്യല്‍ സ്‌കൂളിലെ സംഗീതാധ്യാപകന്‍ വൈക്കം സ്വദേശി നരേന്ദ്രബാബുവിനെയാണ് ആറാട്ടുകുളങ്ങരയ്ക്ക് സമീപം തൂങ്ങിമരിച്ചനിലയില്‍ കണ്ടെത്തിയത്.

തന്നെ കേസില്‍ കുടുക്കിയത് സ്‌കൂളിലെ സൂപ്രണ്ടും കൗണ്‍സിലറും െ്രെഡവറും ചേര്‍ന്നാണെന്ന് ആരോപിക്കുന്ന ആത്മഹത്യാക്കുറിപ്പും കണ്ടെടുത്തു. 

കഴിഞ്ഞവര്‍ഷം നവംബറിലാണ് സ്‌കൂളിലെ സംഗീതാധ്യാപകനായ നരേന്ദ്രബാബു പോക്‌സോ കേസില്‍ അറസ്റ്റിലായത്. സംഗീതാധ്യാപകന്‍ പീഡിപ്പിച്ച വിവരം സ്‌കൂളില്‍ നടന്ന കൗണ്‍സിലിങില്‍ വിദ്യാര്‍ഥികള്‍ തുറന്നുപറയുകയായിരുന്നു. അഞ്ചാംക്ലാസ് മുതല്‍ പത്താംക്ലാസ് വരെ പഠിക്കുന്ന പതിനഞ്ചിലധികം പെണ്‍കുട്ടികളെ പീഡിപ്പിച്ചെന്നായിരുന്നു ആരോപണം.

പ്രതിയെ അറസ്റ്റ് ചെയ്‌തെങ്കിലും കുട്ടികളില്‍ സമ്മര്‍ദം ചെലുത്തി കേസ് പിന്‍വലിപ്പിക്കാന്‍ ശ്രമം നടന്നതായ ആരോപണങ്ങളുമുയര്‍ന്നു. ഭയന്ന കുട്ടികള്‍ പഠനംനിര്‍ത്തി ആദിവാസി ഊരുകളിലേക്ക് മടങ്ങിപ്പോവുകയും ചെയ്തു. പിന്നീട് വനംവകുപ്പ് ഉദ്യോഗസ്ഥരടക്കം ഇടപെട്ടാണ് ഇവരെ സ്‌കൂളില്‍ തിരികെ എത്തിച്ചത്.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com