ഭാര്യയുടെ സര്‍ട്ടിഫിക്കറ്റുകള്‍ വാങ്ങാന്‍ യാത്ര, 'ഇഗ്നിയെ വിധി തട്ടിയെടുത്തു'; തോരാതെ കണ്ണീര്‍

ഭാര്യയുടെ വിദ്യാഭ്യാസ സര്‍ട്ടിഫിക്കറ്റുകള്‍ വാങ്ങി മടങ്ങും വഴിയാണ് തൃശൂര്‍ ഒല്ലൂര്‍ സ്വദേശി ഇഗ്‌നി റാഫേലിനെ വിധി തട്ടിയെടുത്തത്
ഭാര്യയുടെ സര്‍ട്ടിഫിക്കറ്റുകള്‍ വാങ്ങാന്‍ യാത്ര, 'ഇഗ്നിയെ വിധി തട്ടിയെടുത്തു'; തോരാതെ കണ്ണീര്‍

തിരുപ്പൂര്‍: ഭാര്യയുടെ വിദ്യാഭ്യാസ സര്‍ട്ടിഫിക്കറ്റുകള്‍ വാങ്ങി മടങ്ങും വഴിയാണ് തൃശൂര്‍ ഒല്ലൂര്‍ സ്വദേശി ഇഗ്‌നി റാഫേലിനെ വിധി തട്ടിയെടുത്തത്. ബംഗളൂരുവില്‍നിന്ന് മടങ്ങിയ ഭാര്യ ബിന്‍സിക്കും അപകടത്തില്‍ ഗുരുതര പരുക്കേറ്റു.

രാവിലെ പത്തു മണിയോടെയാണ് അപകട വാര്‍ത്ത ഒല്ലൂരിലെ കുടുംബ വീട്ടില്‍ അറിഞ്ഞത്. ഇഗ്‌നിയുടെ മാതാപിതാക്കള്‍ മാത്രമായിരുന്നു ഈ സമയം വീട്ടില്‍. ഗള്‍ഫില്‍ എണ്ണക്കമ്പനിയിലെ ജീവനക്കാരനാണ് മരിച്ച ഇഗ്‌നി . ഇക്കഴിഞ്ഞ പന്ത്രണ്ടിനാണ് ഇഗ്‌നി നാട്ടിലെത്തിയത്. ഭാര്യയുമൊന്നിച്ച് ഗള്‍ഫിലേക്ക് മടങ്ങാനിരിക്കെയായിരുന്നു അപകടം.

ബംഗളുരുവില്‍ നിന്ന് കൊച്ചിയിലേക്ക് വന്ന കെഎസ്ആര്‍ടിസി ബസില്‍ കണ്ടെയ്‌നര്‍ ലോറിയിടിച്ച് പതിനെട്ട് മലയാളികളടക്കം 19 പേരാണ് മരിച്ചത്. 25 പേര്‍ക്ക് പരുക്കേറ്റു. ഇതില്‍ രണ്ടുപേരുടെ നില ഗുരുതരമാണ്. മന്ത്രി വി എസ് സുനില്‍കുമാറിന്റെ നേതൃത്വത്തിലുള്ള ജനപ്രതിനിധികളുടെ സംഘവും ഉദ്യോഗസ്ഥ സംഘവും അവിനാശിയില്‍ ക്യാംപ് ചെയ്യുന്നു. അപകടത്തില്‍പ്പെട്ടവരുടെ സാധനസാമഗ്രികള്‍ ബന്ധുക്കള്‍ക്ക് വിട്ടുനല്‍കുന്നതിനുള്ള നടപടികള്‍ സ്വീകരിച്ചതായി മന്ത്രി വി എസ് സുനില്‍കുമാര്‍ പറഞ്ഞു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com