വയനാട്ടിൽ സ്വകാര്യ ലോഡ്ജിൽ യുവാവും യുവതിയും മരിച്ച നിലയിൽ; പെൺക്കുട്ടിയെ തിരിച്ചറിഞ്ഞിട്ടില്ല 

By സമകാലിക മലയാളം ഡെസ്‌ക്‌  |   Published: 21st February 2020 08:51 PM  |  

Last Updated: 21st February 2020 08:51 PM  |   A+A-   |  

DEAD

 

വയനാട്: സ്വകാര്യ ലോഡ്ജിൽ യുവാവിനെയും യുവതിയെയും മരിച്ച നിലയിൽ കണ്ടെത്തി. വയനാട് വൈത്തിരിയിലുള്ള ലോഡ്ജിലാണ് ഇരുവരുടെയും മൃതദേ​ഹങ്ങൾ കണ്ടെത്തിയത്. തിരുവമ്പാടി സ്വദേശി മനോജാണ് മരിച്ച യുവാവെന്ന് തിരിച്ചറിഞ്ഞു. അതേസമയം യുവതിയെ ഇനിയും തിരിച്ചറിയാൻ കഴിഞ്ഞിട്ടില്ല. 

ഇരുവരും കമിതാക്കളാണെന്നും ആത്മഹത്യ ചെയ്തതാണെന്നുമുള്ള പ്രാഥമിക നിഗമനത്തിലാണ് പൊലീസ്. മൃതദേഹങ്ങൾ നാളെ പോസ്റ്റ്‌മോര്‍ട്ടം നടപടികൾക്ക് ശേഷം ബന്ധുക്കൾക്ക് വിട്ടുനൽകും. യുവതിയാരാണെന്ന് തിരിച്ചറിയാൻ ശ്രമിക്കുകയാണെന്നും പൊലീസ് പറഞ്ഞു. അസ്വാഭാവിക മരണത്തിന് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.