സൗമ്യയുടെ 'അനുഭവം' ഉണ്ടാകരുത് ; ജയിലിൽ ശരണ്യയ്ക്ക് പ്രത്യേക സുരക്ഷ, കൗൺസലിങ്‌

കണ്ണൂർ വനിതാ ജയിലിൽ റിമാൻഡ് തടവുകാർ കഴിയുന്ന ഡോർമിറ്ററിയിലാണ് ശരണ്യയെ പാർപ്പിച്ചിരിക്കുന്നത്
സൗമ്യയുടെ 'അനുഭവം' ഉണ്ടാകരുത് ; ജയിലിൽ ശരണ്യയ്ക്ക് പ്രത്യേക സുരക്ഷ, കൗൺസലിങ്‌

കണ്ണൂർ :  ഒന്നര വയസ്സുള്ള മകനെ കടൽഭിത്തിയിൽ എറിഞ്ഞു കൊലപ്പെടുത്തിയ കേസിൽ റിമാൻഡിൽ കഴിയുന്ന പ്രതി തയ്യിൽ കൊടുവള്ളി ഹൗസിൽ ശരണ്യ(22)യ്ക്ക് ജയിലിൽ പ്രത്യേക സുരക്ഷ.  പകലും രാത്രിയും ശരണ്യയെ നിരീക്ഷിക്കാൻ ഷിഫ്റ്റ് അടിസ്ഥാനത്തിൽ ഒരു വാർഡന് ചുമതല നൽകി. പ്രതിയുടെ മാനസികാവസ്ഥ പരിഗണിച്ചാണ് തീരുമാനം. കണ്ണൂർ വനിതാ ജയിലിൽ റിമാൻഡ് തടവുകാർ കഴിയുന്ന ഡോർമിറ്ററിയിലാണ് ശരണ്യയെ പാർപ്പിച്ചിരിക്കുന്നത്.

ജയിൽ ജീവനക്കാരുമായി ശരണ്യ സഹകരിക്കുന്നുണ്ട്. എങ്കിലും മാനസിക നില മെച്ചപ്പെടുത്തുന്നതിനുള്ള കൗൺസലിങ്‌ നൽകുമെന്നും അധികൃതർ അറിയിച്ചു. സ്വന്തം മകളെയും മാതാപിതാക്കളെയും കൊലപ്പെടുത്തിയ കേസിലെ പ്രതി പിണറായി വണ്ണത്താൻകണ്ടി സൗമ്യയുടെ അനുഭവമാണ് ശരണ്യയുടെ കാര്യത്തിൽ കൂടുതൽ ജാഗ്രത ഒരുക്കാൻ ജയിൽ അധികൃതരെ പ്രേരിപ്പിച്ചത്.

ഇതേ ജയിലിൽ കഴിഞ്ഞിരുന്ന സൗമ്യ 2018 ഓഗസ്റ്റ് 24ന് ജയിൽ വളപ്പിലെ കശുമാവ് കൊമ്പിൽ തൂങ്ങിമരിച്ചിരുന്നു. സൗമ്യയുടെ ആത്മഹത്യയ്ക്ക് കാരണം സുരക്ഷാ വീഴ്ചയാണെന്ന് കണ്ടെത്തിയിരുന്നു. തുടർന്ന് അഞ്ച് ഉദ്യോഗസ്ഥരെ സസ്പെൻഡ് ചെയ്തിരുന്നു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com