ആലപ്പുഴയിൽ വീടിന് നേരെ ആക്രമണം, കാറിന്റെ ചില്ല് തകർത്ത് ബൈക്കിലെത്തിയ മൂന്നം​ഗ അക്രമിസംഘം; അന്വേഷണം

ബൈക്കിലെത്തിയ മൂന്നംഗ സംഘം വീട് കയറി ആക്രമിച്ചു
ആലപ്പുഴയിൽ വീടിന് നേരെ ആക്രമണം, കാറിന്റെ ചില്ല് തകർത്ത് ബൈക്കിലെത്തിയ മൂന്നം​ഗ അക്രമിസംഘം; അന്വേഷണം

ആലപ്പുഴ: ബൈക്കിലെത്തിയ മൂന്നംഗ സംഘം വീട് കയറി ആക്രമിച്ചു. ആക്രമണത്തിൽ വീട്ടിലെ പോർച്ചിൽ സൂക്ഷിച്ചിരുന്ന കാറിന്‍റെ ചില്ലും, കസേരയും  തകർന്നു. വള്ളികുന്നം പുത്തൻചന്ത കുറ്റിയിൽ തെക്കതിൽ അമ്പിളി കുമാറിന്‍റെ വീട്ടിലായിരുന്നു ആക്രമണം.

കഴിഞ്ഞ ദിവസം അർദ്ധരാത്രിയാണ് സംഭവം. അസഭ്യം പറഞ്ഞ് ബൈക്കിലെത്തിയ സംഘം വീടിന്‍റെ പോർച്ചിൽ കിടന്ന കാറിന്‍റെ പിന്നിലെ ചില്ലും മുന്‍വശത്തെ ചാരുകസേരയും കല്ലുകൊണ്ട് എറിഞ്ഞ് തകർക്കുകയായിരുന്നുവെന്ന് വീട്ടുകാർ പൊലീസില്‍ നല്‍കിയ പരാതിയില്‍ പറയുന്നു. ബഹളം കേട്ട് വീട്ടുകാർ പുറത്തെത്തിയപ്പോഴേക്കും അക്രമികൾ രക്ഷപ്പെട്ടിരുന്നു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com