ആശുപത്രിയിലെത്താൻ താണ്ടേണ്ടത് ഏഴ് കിലോമീറ്റർ വനപാത; യാത്രയ്ക്കിടെ ഓട്ടോയിൽ യുവതിക്ക് സുഖപ്രസവം

അമ്മയും കുഞ്ഞും സുഖമായിരിക്കുന്നു
ആശുപത്രിയിലെത്താൻ താണ്ടേണ്ടത് ഏഴ് കിലോമീറ്റർ വനപാത; യാത്രയ്ക്കിടെ ഓട്ടോയിൽ യുവതിക്ക് സുഖപ്രസവം

എറണാകുളം: ആശുപത്രിയിലേക്കു പോകുന്നതിനിടയിൽ ​യുവതി ഓട്ടോയിൽ പ്രസവിച്ചു. പോങ്ങൻചുവട് ആദിവാസി കോളനിയിലെ സതീഷിന്റെ ഭാര്യ മാളുവാണ് ആശുപത്രിയിലേക്കുള്ള വഴിമദ്ധ്യേ കുഞ്ഞിന് ജന്മം നൽകിയത്. ഇന്നലെ രാവിലെ ഒൻപതരയോടെയായിരുന്നു സംഭവം. അമ്മയും കുഞ്ഞും സുഖമായിരിക്കുന്നു.

വിവരം അറിയിച്ചതിനെത്തുടർന്ന് വടാട്ടുപാറയിലെ മെഡിക്കൽ ക്യാംപിൽ നിന്ന് നഴ്സുമാർ എത്തി പ്രഥമശുശ്രൂഷ നൽകി. പിന്നീട് മാളുവിനെയും കുഞ്ഞിനെയും ആംബുലൻസിൽ താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. അമ്മ ശാന്തയും ഭർത്താവ് സതീഷും സഹോദരിയും ഒപ്പമുണ്ടായിരുന്നു. കഴിഞ്ഞ ആഴ്ച താലൂക്ക് ആശുപത്രിയിൽ ചികിത്സ തേടിയപ്പോൾ രണ്ടു ദിവസം കഴിഞ്ഞ് ആശുപത്രിയിൽ എത്തണമെന്നു പറഞ്ഞിരുന്നെങ്കിലും ഇവർ എത്തിയില്ല.  

ഇടമലയാറിൽ നിന്നു പോങ്ങൻചുവട് കോളനിയിലേക്കു പോകുന്ന ഏഴ് കിലോമീറ്റർ വനപാതയിലുള്ള വൈശാലി ഗുഹയിൽ വച്ചാണ് മാളു പ്രസവിച്ചത്. രാത്രികാലങ്ങളിൽ ഈ മേഖലയിൽ കാട്ടാനകൾ പതിവാണ്.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com